അധ്യാപകർ പരീക്ഷയെഴുതി കാര്യക്ഷമത തെളിയിക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടം
text_fieldsകൊച്ചി: അധ്യാ പകർ പ്രത്യേക പരീക്ഷയെഴുതി കാര്യക്ഷമത തെളിയിക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിെൻറ ഉത്തരവ്. പല ഘട്ടങ്ങളിലായി എല്ലാ അധ്യാപകരെയും പരീക്ഷയെഴുതിക്കാനാണ് തീരുമാനം.
ഇതിൽ മികവ് പുലർത്താത്തവർക്ക് എതിരെ നടപടിയെടുക്കാനും ആലോചനയുണ്ട്. എല്ലാ അധ്യാപകരും പരീക്ഷ എഴുതുന്നുണ്ടെന്ന് പ്രിൻസിപ്പൽമാർ ഉറപ്പുവരുത്തണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം. അവധിയിലുള്ള അധ്യാപകരും പരീക്ഷയെഴുതിയേ മതിയാകു. അധ്യാപകരുടെ കാര്യക്ഷമത മനസ്സിലാക്കുന്നതിന് വേണ്ടിയാണ് പരീക്ഷയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. പിന്നാക്കം നിൽക്കുന്ന അധ്യാപകരെ തിരിച്ചറിയുന്നതിനും വിദ്യാഭ്യാസ വകുപ്പ് ശാക്തീകരിക്കുന്നതിനുമാണ് നടപടിയെന്നും അവർ വിശദീകരിക്കുന്നു. സെപ്റ്റംബർ 10നാണ് പരീക്ഷ.
അതേസമയം, ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിെൻറ നടപടിക്കെതിരെ അധ്യാപകരും ലക്ഷദ്വീപ് ഗവണ്മെൻറ് എംപ്ലോയീസ് യൂനിയനും രംഗത്തെത്തി. അധ്യാപക സമൂഹത്തിെൻറ ആത്മവീര്യം കെടുത്തുന്ന നിലപാടാണ് അധികൃതരുടേതെന്ന് അവർ പറഞ്ഞു. ഇതിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകും. മുൻവിധിയോടെയുള്ള സമീപനമാണ് വിദ്യാഭ്യാസ വകുപ്പിേൻറത്. സമൂഹത്തിന് മുന്നിൽ അധ്യാപകരെ താറടിച്ചുകാണിക്കാനും സമൂഹമാധ്യമങ്ങളിൽ പരിഹാസപാത്രമാക്കാനും നടപടി കാരണമാകും.
അധ്യാപകരുടെ നിലവാരം അളക്കുന്നതിന് സർവേ നടത്താറുണ്ട്. കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി ഇത് നടത്തിയിട്ടുള്ളതിനാൽ സർവേയുടെ ആവശ്യവും ഇനിയില്ല. എഴുത്തു പരീക്ഷയുടെ മാർക്ക് എന്തിനെല്ലാം ഉപയോഗിക്കുമെന്ന് അറിയില്ല. തുടർ നടപടിയുടെ ഭാഗമായി അധ്യാപകരെ പിരിച്ചു വിടുമോ എന്ന ആശങ്കയുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിവേദനം നൽകുമെന്നും ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്ത് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.