ഐഷ സുൽത്താനക്ക് പിന്തുണയുമായി ലക്ഷദ്വീപ് സാഹിത്യ സംഘം
text_fieldsകവരത്തി: സിനിമ പ്രവർത്തകയും ദ്വീപ് സ്വദേശിയുമായ ഐഷ സുൽത്താനക്ക് പിന്തുണയുമായി ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം. 'മീഡിയാവൺ' ചർച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്‌നിമിനിസ്‌ട്രേറ്റർ പ്രഫുൽ കെ. പട്ടേലിനെതിരായ ഐഷയുടെ പരാമർശം ഉയർത്തിക്കാട്ടി രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള നീക്കത്തോട് പ്രതികരിക്കുകയായിരുന്നു സംഘം.
കലാകാരിയായ ഐഷക്കൊപ്പം ലക്ഷദ്വീപിലെ സാംസ്‌കാരിക സമൂഹം പൂർണ പിന്തുണയോടെ ഉറച്ചുനിൽക്കുമെന്ന് സാഹിത്യ പ്രവർത്തക സംഘം വക്താവ് കെ ബാഹിർ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റർ ദ്വീപ് ജനങ്ങൾക്കുമേൽ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തെ മാധ്യമങ്ങൾക്കുമുൻപിൽ വ്യക്തമാക്കിയ ഐഷ സുൽത്താനയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപ് ജനങ്ങൾക്കുനേരെ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മനുഷ്യത്വപരമല്ലാത്ത നടപടികളെക്കുറിച്ച് പറഞ്ഞുവന്നതിനിടയിലുണ്ടായ ഒരു പ്രസ്താവനയെ രാജ്യദ്രോഹ പരാമർശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. കോവിഡിന്‍റെ കാര്യത്തിൽ ഗ്രീൻ സോണായി നിലനിന്നിരുന്ന ലക്ഷദ്വീപിനെ കോവിഡ് ബാധിതപ്രദേശമാക്കി മാറ്റിയത് പ്രഫുൽ പട്ടേലിന്‍റെ ഇടപെടലുകളാണ്. ഇദ്ദേഹം വന്നതിനുശേഷം ദ്വീപുഭരണകൂടം പുറത്തിറക്കിയ പല ഉത്തരവുകളും ഇതിനു ജീവനുള്ള തെളിവുകളാണെന്നും സംഘടന പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.