ലക്ഷദ്വീപുകാരല്ലാത്തവർ മടങ്ങണം; ഉത്തരവിൽ നടപടി
text_fieldsകൊച്ചി: സന്ദർശക പാസിലെത്തിയവർ ദ്വീപ് വിടണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷെൻറ ഉത്തരവിൽ നടപടി ആരംഭിച്ചു. ദ്വീപുകാരല്ലാത്തവരോട് ഉടൻ മടങ്ങണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
പാസ് പുതുക്കണമെങ്കിൽ കവരത്തി എ.ഡി.എമ്മിെൻറ പ്രത്യേക അനുമതി വാങ്ങണം. നീട്ടി നൽകണോ എന്ന് എ.ഡി.എമ്മിന് തീരുമാനിക്കാം. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി മേയ് 29നാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. ഇതിെൻറ ഭാഗമായാണ് ലക്ഷദ്വീപിൽ സന്ദർശക വിലക്ക് നിലവിൽ വന്നത്. നടപടിയിൽ പ്രതിഷേധം ശക്തമായെങ്കിലും തീരുമാനവുമായി ഭരണകൂടം മുന്നോട്ട് പോകുകയാണ്.
അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധം ഉയർന്നതോടെ ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് കേരളത്തിലെ എം.പിമാരുടെ സംഘം അനുമതി ചോദിച്ചപ്പോഴും ഇതേ ന്യായം പറഞ്ഞാണ് വിലക്കിയത്. സന്ദർശക പാസിെൻറ കാലാവധി അവസാനിച്ചതോടെ മലയാളികളടക്കമുള്ള തൊഴിലാളികൾ ലക്ഷദ്വീപിൽനിന്ന് മടങ്ങണം.
പാസ് കാലാവധി പൂർത്തിയായവർക്ക് പുതുക്കി നൽകാനുള്ള സാധ്യത കുറവാണ്. തിരികെ മടങ്ങണമെന്നാണ് ഭൂരിഭാഗം പേരോടും അധികൃതർ ആവശ്യപ്പെടുന്നത്. വരും ദിവസങ്ങളിൽ വ്യാപകമായി ആളുകൾ മടങ്ങേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. മുമ്പ് കപ്പൽ, വിമാന യാത്രകൾക്കും നിയന്ത്രണം കൊണ്ടുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.