ലക്ഷദ്വീപ് ജനത തീവ്രവാദികളല്ലെന്ന് സാമൂഹിക പ്രവർത്തക അഡ്വ. ടി.കെ. ആറ്റബി; ബി.ജെ.പി അംഗത്വം രാജിവെച്ചു
text_fieldsകോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിന്‍റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന ഘടകത്തിൽ രാജി തുടരുന്നു. ദ്വീപ് നിവാസികൾ തീവ്രവാദികളാണെന്ന ബി.ജെ.പി കേരള നേതൃത്വത്തിന്‍റെ പ്രസ്താവനയിലും ലക്ഷദ്വീപിലെ ബി.ജെ.പി പ്രവർത്തകരുടെ ഇടയിൽ പ്രതിഷേധം ശക്തമാണ്.
സാമൂഹിക പ്രവർത്തക അഡ്വ. ടി.കെ. ആറ്റബിയാണ് ബി.ജെ.പി അംഗത്വം രാജിവെച്ചത്. ദ്വീപ് ജനത തീവ്രവാദികളെന്ന ബി.ജെ.പി കേരളാ നേതൃത്വത്തിന്‍റെ പ്രസ്താവന തെറ്റാണെന്ന് അഡ്വ. ആറ്റബി പറഞ്ഞു. ഇതിനെതിരെ ലക്ഷദ്വീപ് ബി.ജെ.പി ഘടകം രംഗത്തു വരാത്തത് വേദനയുണ്ടാക്കിയെന്നും അഡ്വ. ആറ്റബി ചൂണ്ടിക്കാട്ടി.
അതേസമയം, ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളുടെ രാജി പ്രതിഷേധ സൂചകമാണെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം മാധ്യമങ്ങളോട് പറഞ്ഞു. പുതിയ പരിഷ്കാരങ്ങളിൽ ദ്വീപിലെ ബി.ജെ.പി ഘടകത്തിന് അതൃപ്തിയുണ്ട്. രാജിയെ കുറിച്ച് ദേശീയ നേതൃത്വവുമായി കൂടിയാലോചിക്കുമെന്നും കാസിം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.