ലക്ഷദ്വീപിൽ വൈദ്യുതിമേഖല സ്വകാര്യവത്കരിക്കുന്നു
text_fieldsബേപ്പൂർ: ലക്ഷദ്വീപിൽ വൈദ്യുതിമേഖല സമ്പൂര്‍ണമായി സ്വകാര്യവത്കരിക്കാനുള്ള നീക്കം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ടെന്‍ഡറുകള്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് യൂനിയന്‍ ടെറിട്ടറി ഓഫ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് പുറത്തിറക്കി. വൈദ്യുതി ഉൽപാദനവും വിതരണത്തിനുള്ള ലൈസന്‍സുമടക്കം പൂർണമായും സ്വകാര്യമേഖലയ്ക്കു കൈമാറാനാണ് ഒരുക്കം. കേന്ദ്രഭരണ പ്രദേശമായതിനാല്‍ എതിര്‍പ്പു കുറയുമെന്ന വിശ്വാസത്തിലാണ് നീക്കം.
നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ് ലക്ഷദ്വീപിലെ വൈദ്യുതി ഉൽപാദനത്തിനും വിതരണത്തിനുമുള്ള ലൈസൻസ്. ഏകദേശം 600 കോടിയോളം രൂപയുടെ ആസ്തിയാണ് സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കാനൊരുങ്ങുന്നത്.
നിലവില്‍ വൈദ്യുതിയുടെ വിതരണത്തിനും ചില്ലറ വിൽപനക്കും ഉത്തരവാദിയായ കമ്പനിയുടെ 100 ശതമാനം ഓഹരികളും വാങ്ങുന്നതിനാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.
ജനുവരി മൂന്നിനാണ് ടെന്‍ഡര്‍ നോട്ടീസ് ഇറക്കിയത്. മാര്‍ച്ച് 21 വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. സംശയങ്ങള്‍ ഉന്നയിക്കാൻ ജനുവരി 17 വരെ സമയമുണ്ട്. ശേഷം സംശയദൂരീകരണത്തിനും മറ്റുമായി പ്രീ-ബിഡ് മീറ്റിങ് ജനുവരി 24നും നടക്കും.
മാര്‍ച്ച് 28ന് ടെന്‍ഡറുകള്‍ തുറക്കും. കവരത്തിയിലെ ഇലക്ട്രിസിറ്റി ഡിവിഷന് ഓഫിസിലെ എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ പേരിലാണ് നോട്ടീസ് ഇറക്കിയിട്ടുള്ളത്.
അപേക്ഷക്കൊപ്പം വേണ്ട കാര്യങ്ങളും ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. ടെന്‍ഡര്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള ഫീസിനത്തില്‍ ആര്.എഫ്.പി(റിക്വസ്റ്റ് ഫോര്‍ പ്രപോസല്‍) അഞ്ചുലക്ഷവും ജി.എസ്.ടിയുമാണ് നൽകേണ്ടത്.
കമ്പനി വില്ക്കുമ്പോള് അഞ്ചുശതമാനം ജാമ്യമായി നല്‍കണമെന്ന വ്യവസ്ഥയുള്ളതിനാല്‍ 30 കോടിയുടെ ബാങ്ക് ഗ്യാരണ്ടിയും നൽകണം.
നേരത്തേ ഉത്തര്‍പ്രദേശും ഹരിയാനയുമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇത്തരമൊരു നീക്കം നടന്നിരുന്നുവെങ്കിലും സമരത്തെ തുടര്‍ന്ന് സര്‍ക്കാറുകള്‍ പിന്‍വാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.