ലക്ഷദ്വീപ്: ഭൂവുടമകൾക്ക് കാരണം കാണിക്കാൻ ഏഴ് ദിവസംകൂടി നീട്ടി
text_fieldsകൊച്ചി: സുഹേലി ദ്വീപിൽ നിർമാണങ്ങൾ അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ഭൂവുടമകൾക്ക് നൽകിയ നോട്ടീസിൽ വിശദീകരണം നൽകാൻ ഒരാഴ്ചകൂടി അനുവദിച്ച് ലക്ഷദ്വീപ് ഭരണകൂടം. 19 ഭൂവുടമകൾക്കാണ് സുഹേലി ദ്വീപിൽ നോട്ടീസ് നൽകിയിരിക്കുന്നത്.
ഹൈകോടതിയുടെ ഇടക്കാല ഉത്തരവിെൻറ പശ്ചാത്തലത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി കലക്ടർ വ്യക്തമാക്കി. നിർമാണങ്ങൾ അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ ദ്വീപുകളിലായി നൂറിലധികം ഭൂവുടമകൾക്ക് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഭൂമിയിൽ തങ്ങൾക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കി നിയമനടപടികളുമായി മുന്നോട്ടുപോകുകയാണ് ജനം. ശക്തമായ പ്രതിഷേധം ഉയരുമ്പോഴും നടപടികളിൽനിന്ന് അധികൃതർ പിന്നോട്ടുപോയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.