ജയിലിൽ കൊടും തണുെപ്പന്ന് ലാലു, തബല കൊട്ടിയാൽ മതിയെന്ന് ജഡ്ജി
text_fieldsറാഞ്ചി: കാലിത്തീറ്റ കേസിൽ ശിക്ഷയുടെ വക്കിൽ നിൽക്കുേമ്പാഴും ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് പ്രതാപം കൈവിട്ടില്ല. റാഞ്ചിയിലെ പ്രത്യേക സി.ബി.െഎ േകാടതി ജഡ്ജിക്കുമുന്നിൽ വ്യാഴാഴ്ച കൂസലില്ലാതെയായിരുന്നു അദ്ദേഹത്തിെൻറ നിൽപ്. ജഡ്ജി ശിവ്പാൽ സിങ്ങും അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ കോടതിമുറി ചിരിയിൽ മുങ്ങി. ‘വിധി വേഗം വേണം, ജയിലിൽ കൊടുംതണുപ്പാണ്’ -ലാലു പറഞ്ഞു.
‘എങ്കിൽ തബല കൊട്ടി തണുപ്പകറ്റൂ’; ജഡ്ജിയുടെ തിരിച്ചടി. കുറ്റക്കാരനാണെന്ന് വിധിച്ചശേഷം തന്നെ പാർപ്പിച്ചിരിക്കുന്ന ബിർസ മുണ്ട ജയിലിനെ സൂചിപ്പിച്ചായിരുന്നു ലാലുവിെൻറ പരാമർശം. കാലിത്തീറ്റ കുംഭകോണം സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ലാലു വേണ്ടവിധം പ്രവർത്തിച്ചില്ലെന്നും ജഡ്ജി പറഞ്ഞേപ്പാൾ താൻ നിരപരാധിയാണെന്നായി ലാലു. ‘നിങ്ങൾ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന മുഖ്യമന്ത്രിയായിരുന്നു എന്നോർക്കണം’ -ജഡ്ജി പറഞ്ഞു.
‘സർ, ഞാനും ഒരു അഭിഭാഷകനാണ്. െഹെകോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസിന് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്’ -ലാലു ഒാർമിപ്പിച്ചു. ‘എങ്കിൽ ജയിലിൽ പോയി ഒരു ബിരുദം കൂടി എടുക്കൂ. അത് മറ്റു തടവുകാർക്കുകൂടി പ്രചോദനമാകും’; ജഡ്ജിയുടെ മറുപടി. ‘‘ഞാൻ കോളജിൽെവച്ചുതന്നെ പഠനം പൂർത്തിയാക്കിയതാണ്’’; ലാലു തിരിച്ചടിച്ചു.
ശാന്തമായ മനസ്സുണ്ടെങ്കിൽ എല്ലാം ശരിയാകുമെന്ന് ജഡ്ജിയെ ഒന്നു ‘തോണ്ടി’ ലാലു കൂട്ടിേച്ചർത്തു. ഇപ്പോൾ കഴിയുന്ന ബിർസ മുണ്ട ജയിലിലെ മോശം കുടിവെള്ളം തെൻറ വൃക്കകളെ ബാധിച്ചതായും അദ്ദേഹം ബോധിപ്പിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.