കാലിത്തീറ്റ കുംഭകോണം: ലാലു വിചാരണ നേരിടണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ആർ.ജെ.ഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെ കാലിത്തീറ്റ കുംഭകോണ കേസിൽ വിചാരണ ചെയ്യാൻ സുപ്രീംകോടതി ഉത്തരവിട്ടു. ലാലു ബിഹാർ മുഖ്യമന്ത്രിയായ കാലത്തെ കേസിെൻറ വിചാരണ ഒമ്പതു മാസത്തിനകം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി വിധിച്ചു.1990കളിലെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഒരു കേസിൽ ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തുകയും തടവുശിക്ഷ വിധിക്കുകയും ലാലുവിനെ അയോഗ്യനാക്കുകയും ചെയ്തിരുന്നു. അതേ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമതൊരു കേസിലും കുറ്റപത്രം സമർപ്പിച്ചപ്പോഴാണ് ലാലു ഝാർഖണ്ഡ് ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തത്.
ലാലുവിനെതിരെ വിചാരണ കോടതി കുറ്റം ചുമത്തിയ നടപടി റദ്ദാക്കിയ ഝാർഖണ്ഡ് ഹൈകോടതിയുടെ ഇൗ വിധി ചോദ്യംചെയ്ത് സി.ബി.െഎ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിെൻറ വിധി. ക്രിമിനൽ നടപടിക്രമത്തിലെ 300ാം വകുപ്പനുസരിച്ച് ഒരേ കുറ്റത്തിന് രണ്ടു തവണ തെറ്റുകാരനായി കണക്കാക്കാൻ കഴിയില്ലെന്നു വ്യക്തമാക്കിയാണ് ഝാർഖണ്ഡ് ഹൈകോടതി ലാലുവിനെ കുറ്റമുക്തനാക്കിയത്. കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ചൈബാസ ട്രഷറിയിൽനിന്ന് 37.7 കോടി രൂപ പിൻവലിച്ചതിന് ലാലു അഞ്ചു വർഷം കഠിനതടവിന് വിധേയനായ സമയത്തായിരുന്നു ഇത്. ഇൗ വിധിയോടെ ലാലുവിെൻറ പാർലമെൻറ് അംഗത്വത്തിന് അയോഗ്യത കൽപിക്കപ്പെട്ടു. 11 വർഷം തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് വിലക്ക് വരുകയും ചെയ്തു. ഇൗ കേസിലെ കുറ്റങ്ങളാണ് ദിേയാഘർ ട്രഷറിയിൽനിന്ന് പണം പിൻവലിച്ചതിന് ചുമത്തിയതെന്നും രണ്ടും രണ്ടായി കാേണണ്ടെന്നും കോടതി വ്യക്തമാക്കി.
എന്നാൽ, 900 കോടിയുടെ കാലിത്തീറ്റ കുംഭകോണ കേസിൽ തെറ്റായ രേഖകൾ സമർപ്പിച്ച് 84.53 ലക്ഷം ദിേയാഘർ ട്രഷറിയിൽനിന്ന് പിൻവലിച്ച ഗൂഢാേലാചനയിൽ ലാലുവും മുൻ ബിഹാർ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും പങ്കാളികളാണെന്നും സുപ്രീംകോടതി അംഗീകരിച്ചു.രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ഇൗ അഴിമതിപ്പണത്തിെൻറ വിഹിതം ലഭിച്ചുവെന്നും ഇത്രയും തുക അനുവദിക്കുന്നതിന് 17 വ്യാജക്കത്തുകൾ ഉപയോഗിച്ചുെവന്നും സി.ബി.െഎ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.