ലാലു പ്രസാദ് ആശുപത്രി വിട്ടു
text_fieldsമുംബൈ: പ്രമേഹം, രക്തസമ്മർദം, വൃക്ക തകരാറുകൾ എന്നീ രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ആശുപത്രി വിട്ടു. രോഗത്തിന് ചികിത്സ ആവശ്യമായ സാഹചര്യത്തിൽ തിങ്കളാഴ്ചയാണ് ലാലുവിനെ മുംബൈ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചത്.
നേരത്തെ, റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിലെ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യ പ്രശ്നം കണക്കിലെടുത്ത് ലാലുവിന് ചികിത്സക്കായി ആറാഴ്ചത്തെ താൽകാലിക ജാമ്യം അനുവദിക്കാൻ ഝാർഖണ്ഡ് ഹൈകോടതി ഉത്തരവിട്ടിരുന്നു.
കാലത്തീറ്റ കുംഭകോണ കേസിൽ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദിന്റെ താൽക്കാലിക ജാമ്യം നീട്ടണമെന്ന അപേക്ഷ ഝാർഖണ്ഡ് ഹൈകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നിലവിൽ താൽകാലിക ജാമ്യത്തിൽ പുറത്തിറങ്ങിയ ലാലുവിനോട് ഈ മാസം 30ന് മുമ്പായി സി.ബി.െഎ കോടതി മുമ്പാകെ കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു.
െഎ.ആർ.സി.ടി.സി ഹോട്ടൽ അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ലാലുപ്രസാദിനും ഭാര്യ റാബ്റി ദേവിക്കും മകൻ തേജസ്വി യാദവിനും എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിച്ചിരുന്നു. ഇവർക്കു പുറമെ ആർ.ജെ.ഡി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. ഗുപ്ത, ഭാര്യ സരള ഗുപ്ത എന്നിവർ അടക്കം പത്തിലേറെ പേർക്കെതിരെയും പ്രത്യേക കോടതിയിൽ കള്ളപ്പണ നിരോധന നിയമപ്രകാരം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.