നാടകാന്തം മരുമകളെ വീട്ടിൽ കയറ്റി റബ്റി ദേവി
text_fieldsപട്ന: മണിക്കൂറുകൾ നീണ്ട നാടകീയതകൾക്കും പൊലീസ് നടപടികൾക്കും ഒടുവിൽ ആർ.ജെ.ഡ ി നേതാക്കളായ ലാലു പ്രസാദിെൻറയും റബ്റി ദേവിയുടെയും മകൻ തേജ്പ്രതാപ് യാദവിെൻറ ഭ ാര്യ ഐശ്വര്യ റായിക്ക് ഭർതൃവീട്ടിൽ പ്രവേശനം. 2018 മേയിലാണ് തേജ് പ്രതാപും ഐശ്വര്യയു ം തമ്മിലുള്ള വിവാഹം നടന്നത്.
ഞായറാഴ്ച മാധ്യമപ്രവർത്തകർക്കു മുമ്പാകെ ലാലു-റ ബ്റി കുടുംബത്തിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ഐശ്വര്യ രംഗത്തു വന്നതോടെയാണ് സംഭവം വാർത്തകളിൽ നിറഞ്ഞത്. റബ്റി ദേവി ബലംപ്രയോഗിച്ച് തന്നെ വീട്ടിൽനിന്ന് പുറത്താക്കിയെന്നാണ് ഐശ്വര്യ പറഞ്ഞു. തുടർന്ന്, ഡി.ജി.പി ഗുപ്തേശ്വർ പാണ്ഡെയുടെ ഇടപെടലിനെ തുടർന്നാണ് തിങ്കളാഴ്ച രാവിലെ മരുമകളെ വീട്ടിൽ കയറ്റാൻ തേജിെൻറ മാതാവ് തയാറായത്. നേരേത്ത മരുമകളെ വീട്ടിൽ കയറ്റില്ലെന്നും താമസിക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു റബ്റിയുടെ നിലപാട്.
മുതിർന്ന ആർ.ജെ.ഡി നേതാവും മുൻ മന്ത്രിയുമായ ചന്ദ്രിക റായിയുടെയും പൂർണിമ റായിയുടെയും മകളാണ് ഐശ്വര്യ. വീട്ടിൽ നിന്നിറക്കിവിട്ടതിൽ ഞായറാഴ്ച മാതാപിതാക്കൾക്കൊപ്പം വീടിനു പുറത്ത് ഐശ്വര്യ കുത്തിയിരിപ്പ് പ്രതിഷേധം ആരംഭിച്ചു. സമരം മണിക്കൂറുകൾ നീണ്ടെങ്കിലും ഫലംകണ്ടില്ല. ഇതിനിടെ മകളെ ഭർത്താവിെൻറ വീട്ടിൽ കയറാൻ സഹായിക്കണമെന്ന് കാണിച്ച് ചന്ദ്രിക റായ് ഡി.ജി.പിയെ സമീപിച്ചു.
റായിയുടെ അനുയായികളും വീടിനുമുന്നിൽ മുദ്രാവാക്യവുമായി ഒപ്പംകൂടി. തുടർന്നാണ് മാധ്യമപ്രവർത്തകരോട് ഐശ്വര്യ സംസാരിച്ചത്. കഴിഞ്ഞ മൂന്നു മാസമായി റബ്റിയുടെ വീട്ടിൽനിന്ന് തനിക്ക് ഭക്ഷണം നൽകുന്നില്ലെന്നും ഭർതൃസഹോദരി മിസ ഭാരതിയുടെ നിർദേശമനുസരിച്ച് അടുക്കളയിൽ കയറാൻ അനുവദിക്കാറില്ലെന്നും അവർ പറഞ്ഞു.
സ്വന്തം വീട്ടിൽ നിന്ന് കൊടുത്തയക്കുന്ന ഭക്ഷണം കഴിച്ചാണ് ജീവിക്കുന്നത്. റബ്റി ദേവിയും രാജ്യസഭ എം.പി കൂടിയായ മിസ ഭാരതിയും തന്നെ പീഡിപ്പിക്കുകയാണ്. ഭർത്താവിൽനിന്ന് വേർപിരിക്കാൻ അവർ ശ്രമിക്കുന്നുവെന്നും ഐശ്വര്യ പറഞ്ഞു. ഐശ്വര്യയുടെയും തേജിെൻറയും വിവാഹമോചന ഹരജി കോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.