കാലിത്തീറ്റ: മൂന്നാമത്തെ കേസിൽ ലാലുവിന് അഞ്ച് വർഷം തടവ്
text_fieldsപട്ന: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് അഞ്ചു വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും. മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രക്കും റാഞ്ചിയിലെ പ്രത്യേക സി.ബി.െഎ കോടതി ജഡ്ജി എസ്.എസ്. പ്രസാദ് ഇതേ ശിക്ഷ വിധിച്ചു.
1991^92 കാലത്ത് വ്യാജരേഖ ചമച്ച് ചയിബസ ട്രഷറിയിൽനിന്ന് 37.62 കോടി രൂപ പിൻവലിെച്ചന്നാണ് കേസ്. 7.10 ലക്ഷം രൂപ പിൻവലിക്കാനാണ് അനുമതിയുണ്ടായിരുന്നത്. 56 പ്രതികളിൽ ആറു പേരെ വിട്ടു. മുൻമന്ത്രി വിദ്യാസാഗർ നിഷാദ്, ബിഹാർ നിയമസഭ മുൻ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി മേധാവി ജഗ്ദീശ് ശർമ, മുൻ എം.എൽ.എമാരായ ധ്രുവ് ഭഗത്, ആർ.കെ. റാണ എന്നിവരും ശിക്ഷിക്കപ്പെട്ടവരിൽപെടും.
കാലിത്തീറ്റ അഴിമതിക്കേസിൽ ലാലുവിനെതിരായ ആറ് േകസുകളിൽ രണ്ടിലും ശിക്ഷിക്കപ്പെട്ടിരുന്നു. രണ്ടാമത്തെ കേസിൽ മൂന്നര വർഷം തടവിനും 10 ലക്ഷം രൂപ പിഴക്കും ശിക്ഷിക്കപ്പെട്ട 69കാരനായ ലാലു ബിർസ മുണ്ട ജയിലിലാണിപ്പോൾ. ഇൗ വിധിെക്കതിരായ ജാമ്യാപേക്ഷ ഝാർഖണ്ഡ് ഹൈകോടതിയുടെ പരിഗണനയിലാണ്. ആദ്യ കേസിൽ അഞ്ചു വർഷം തടവു ശിക്ഷ ലഭിച്ചെങ്കിലും സുപ്രീംകോടതി ജാമ്യം നൽകി.
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ആർ.ജെ.ഡി അറിയിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ബി.ജെ.പിയും ലാലുവിനെതിരെ കെട്ടിച്ചമച്ച കേസാണിതെന്ന് മകൻ തേജസ്വി യാദവ് ആരോപിച്ചു. വരുന്ന ഡിസംബറിൽ ബിഹാറിൽ തെരഞ്ഞെടുപ്പു നടത്താനാണ് എൻ.ഡി.എയുടെ പദ്ധതി. ഇതിന് ലാലുവിനെപ്പോലൊരു ജനപ്രിയ നേതാവ് അവർക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.
1990^97 കാലത്ത് ലാലുപ്രസാദ് യാദവ് ബിഹാർ മുഖ്യമന്ത്രിയായിരിക്കെ മൃഗസംരക്ഷണവകുപ്പ് നടത്തിയ 950 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം. കാലിത്തീറ്റയും മരുന്നുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതിെൻറ വ്യാജ ബിൽ ഹാജരാക്കി ട്രഷറികളിൽനിന്ന് പണം പിൻവലിച്ചെന്നാണ് ആരോപണം. ധനവകുപ്പും ലാലുവാണ് കൈകാര്യം ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.