Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാലിത്തീറ്റ കുംഭകോണം...

കാലിത്തീറ്റ കുംഭകോണം ​: പ്രത്യേക സി.ബി.​െഎ കോടതി ചൊവ്വാഴ്ച വിധി പറയും

text_fields
bookmark_border
കാലിത്തീറ്റ കുംഭകോണം ​: പ്രത്യേക സി.ബി.​െഎ കോടതി ചൊവ്വാഴ്ച വിധി പറയും
cancel

റാ​ഞ്ചി: കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ കേ​സി​ൽ ലാ​ലു​പ്ര​സാ​ദ്​ യാ​ദ​വ്​ അ​ട​ക്കം 11 ​പ്ര​തി​ക​ൾ​ക്കെ​തി​രെ ശി​ക്ഷ​വി​ധി​ക്കു​ന്ന​ത്​ ശനിയാഴ്​ച​ത്തേ​ക്കു​മാ​റ്റി. ബ​ർ​സ മു​ണ്ട ജ​യി​ലി​ൽ​നി​ന്ന്​ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ റാ​ഞ്ചി​യി​െ​ല പ്ര​ത്യേ​ക സി.​ബി.​െ​എ കോ​ട​തി​ക്കു​മു​ന്നി​ലെ​ത്തി​യ ലാ​ലു, പ്രാ​യ​വും രോ​ഗ​വും പ​രി​ഗ​ണി​ച്ച്​ ശി​ക്ഷ​യി​ൽ ഇ​ള​വു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ക​ളു​ടെ വാ​ദം പൂ​ർ​ത്തി​യാ​യ​ശേ​ഷ​മാ​ണ്​​ ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ ശി​ക്ഷ വി​ധി​ക്കു​മെ​ന്ന്​ ജ​ഡ്​​ജി ശി​വ്​​പാ​ൽ സി​ങ്​ അ​റി​യി​ച്ച​ത്. 

ലാ​ലു​വി​ന്​ മൂ​ന്നു മു​ത​ൽ ഏ​ഴു വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. മൂ​ന്നു വ​ർ​ഷ​ത്തി​ൽ താ​ഴെ​യാ​ണ്​ ശി​ക്ഷ​യെ​ങ്കി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങാം. ലാ​ലു ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കേ, 1990-94 കാ​ല​ത്ത്​ ദി​യോ​ഗ​ർ ട്ര​ഷ​റി​യി​ൽ​നി​ന്ന്​ 89.27 ല​ക്ഷം രൂ​പ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ്​ വി​ധി പ​റ​യു​ന്ന​ത്. ആ​ർ.​ജെ.​ഡി നേ​താ​വ്​ ആ​ർ.​കെ. റാ​ണ, മു​ൻ ​െഎ.​എ.​എ​സ്​ ഒാ​ഫി​സ​ർ​മാ​രാ​യ ഫൂ​ൽ​ച​ന്ദ്​ സി​ങ്, മ​ഹേ​ഷ്​ പ്ര​സാ​ദ്, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രാ​യ സു​ബി​ർ ഭ​ട്ടാ​ചാ​ര്യ, വ്യാ​പാ​രി​ക​ളാ​യ ത്രി​പു​രാ​രി മോ​ഹ​ൻ പ്ര​സാ​ദ്, സു​ശീ​ൽ കു​മാ​ർ സി​ൻ​ഹ, സു​നി​ൽ കു​മാ​ർ സി​ൻ​ഹ, രാ​ജ​റാം ​േജാ​ഷി, സ​ഞ്​​ജ​യ്​ അ​ഗ​ർ​വാ​ൾ, സു​നി​ൽ ഗാ​ന്ധി എ​ന്നി​വ​രാ​ണ്​ മ​റ്റു പ്ര​തി​ക​ൾ.

വ്യാ​ഴാ​ഴ്​​ച​യാ​യി​രു​ന്നു വി​ധി പ​റ​യേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ലാ​ലു​വി​നു​വേ​ണ്ടി സ്വാ​ധീ​നി​ക്കാ​ൻ ചി​ല​ർ ത​ന്നെ ഫോ​ണി​ൽ വി​ളി​െ​ച്ച​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ജ​ഡ്​​ജി വി​ധി​പ്ര​സ്​​താ​വം വെ​ള്ളി​യാ​ഴ്​​ച​യി​ലേ​ക്ക്​ മാ​റ്റി. ഡി​സം​ബ​ർ 23ന്​ ​ഇ​വ​ർ കു​റ്റ​ക്കാ​രാ​ണെ​ന്ന്​ വി​ധി​ച്ചി​രു​ന്നു. അ​ന്നു​മു​ത​ൽ ലാ​ലു ത​ട​വി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lalu Prasad YadavFodder Scammalayalam newsRanchi CBI court
News Summary - Lalu Prasad Yadav Verdict on Tuesday -India News'
Next Story