ലാലുവിന്റെ കുടുംബത്തിന്റെ 180 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
text_fieldsന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിെൻറ കുടുംബത്തിനെതിരെ ആദായനികുതി വകുപ്പ് കേസെടുത്ത് സ്വത്തുക്കൾ കണ്ടുകെട്ടി. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് വകുപ്പിെൻറ നടപടി. ലാലുവിെൻറ ഭാര്യ റബ്റി ദേവി, മക്കളായ മിസ ഭാരതി, തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി യാദവ്, മരുമകൻ ൈശലേഷ്കുമാർ യാദവ് എന്നിവർക്കെതിരെയാണ് ബിനാമി നിരോധന വകുപ്പുപ്രകാരം കേസെടുത്തിട്ടുള്ളത്.
ഇതിൽ റബ്റി ദേവി ബിഹാർ മുൻ മുഖ്യമന്ത്രിയും മിസ ഭാരതി പാർലമെൻറ് അംഗവും തേജസ്വി യാദവ് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമാണ്. 1000 കോടിയോളം രൂപയുടെ ബിനാമി ഭൂമി ഇടപാടുകളും നികുതിവെട്ടിപ്പും സംബന്ധിച്ച കേസില്‍ ഇവര്‍ക്കെതിരെ നേരത്തേതന്നെ ആദായ നികുതി വകുപ്പ് വാറൻറ് പുറപ്പെടുവിച്ചിരുന്നു.
ഇതുസംബന്ധിച്ച് ആറു പേർക്കും നോട്ടീസ് അയച്ച അധികൃതർ ഡൽഹിയിലും പുണെയിലുമായി ഇവരുടെ പേരിലുള്ള സ്ഥലങ്ങൾ, കെട്ടിടങ്ങൾ എന്നിവ കണ്ടുകെട്ടി. വിപണിയിൽ 170 കോടി മുതൽ 180 കോടിവരെ മതിപ്പു വിലയുള്ള ഇവക്ക് 9.32 കോടി മാത്രമാണ് വിലയായി കാണിച്ചിരിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
പട്നയിലെ ഫുൽവാരി ശരീഫിൽ മാൾ നിർമിക്കുന്നതിനായി നീക്കിവെച്ചതടക്കം ഒമ്പത് സ്ഥലങ്ങളും ദൽഹിയിലെ ആഡംബരവീട് അടക്കം വിവിധ ഫാംഹൗസുകളും കണ്ടുകെട്ടിയ സ്വത്തുക്കളിൽപ്പെടും. രാജേഷ് കുമാര്‍ എന്നു പേരുള്ള ചാര്‍ട്ടേഡ് അക്കൗണ്ടൻറിെൻറ പേരിലാണ് മൂവരും സ്വത്തുക്കള്‍ വാങ്ങിയതെന്നാണ് സംശയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.