കാലിത്തീറ്റ കുംഭകോണം; ലാലു കുറ്റക്കാരൻ
text_fieldsറാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവ് അടക്കം 19 പേർ കുറ്റക്കാരാണെന്ന് പ്രത്യക സി.ബി.െഎ കോടതി വിധിച്ചു. കേസിൽ പ്രതിയായ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയടക്കം 12 പേരെ വിട്ടയച്ചു. 1990കളിൽ ആദ്യം ദുംക സബ് ട്രഷറിയിൽ നിന്ന് 3.13 േകാടി രൂപ തട്ടിച്ചുവെന്നാണ് കേസ്. ശിക്ഷയിൽ ബുധനാഴ്ച മുതൽ വാദം കേൾക്കുമെന്ന് ജഡ്ജി ശിവപാൽ സിങ് വ്യക്തമാക്കി.
ക്രിമിനൽ ഗൂഢാലോചന, വഞ്ചന, ക്രമക്കേട്, വ്യാജരേഖ ചമക്കൽ, അഴിമതി, ഒൗദ്യോഗിക പദവി ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. കോടതി കുറ്റക്കാരനായി കണ്ടെത്തിയതിനെക്കുറിച്ച് പ്രതികരിക്കാൻ ലാലു വിസമ്മതിച്ചു. വിധി മേൽക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ആർ.ജെ.ഡി ൈവസ് പ്രസിഡൻറ് രഘുബംശ് പ്രസാദ് സിങ് പറഞ്ഞു.
കുംഭകോണത്തിൽ അഞ്ചാമത്തെ കേസ് കോടതിയുെട പരിഗണനയിലാണ്. കാലിത്തീറ്റ കേസുകളിൽ നേരത്തെ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് റാഞ്ചിയിലെ ബിർസമുണ്ട ജയിലിലാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.