Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയെ ട്രോളി...

മോദിയെ ട്രോളി ലാലുവിൻെറ ഡബ്​സ്​മാഷ്​ VIDEO

text_fields
bookmark_border
lalu-dubsmash
cancel

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളിക്കൊണ്ടുള്ള ആര്‍.ജെ.ഡി. നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രി യുമായ ലാലു പ്രസാദ് യാദവിൻെറ ഡബ്​സ്​മാഷ്​ വിഡിയോ വൈറലാകുന്നു. 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ തൻെറ ഔദ്യോ ഗിക ട്വിറ്റർ അക്കൗണ്ടിലാണ്​ ലാലുപ്രസാദ്​ യാദവ്​ പോസ്റ്റ്​ ചെയ്​തത്​.

മോദി പ്രഭാഷണങ്ങൾ തുടങ്ങുന്ന ഭായിയോം ബഹനോം എന്ന ഡയലോഗ്​ അനുകരിച്ചാണ്​ ലാലുപ്രസാദ് യാദവ് തുടങ്ങുന്നത്​. ശേഷം അച്ഛേദിന്‍ മുദ്രാവാക്യവും എല്ലാവര്‍ക്കും 15-20 ലക്ഷം രൂപ നൽകുമെന്ന വിവാദ വാഗ്​ദാനത്തെയുമൊക്കെ ലാലു പരിഹസിക്കുന്നുണ്ട്​.

വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്​. ദേശീയമാധ്യമങ്ങളിലും ലാലുവിൻെറ ഡബ്​സ്​മാഷ്​ വാര്‍ത്തയായി. അതേസമയം, വീഡിയോ എവിടെവെച്ച് ചിത്രീകരിച്ചെന്ന്​വ്യക്തമല്ല. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് യാദവ് നിലവില്‍ ചികിത്സക്കായി ആശുപത്രിയില്‍ കഴിയുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laluprasad yadav
News Summary - Lalu Yadav Replugs Old Dubsmash Of PM Modi's Poll Slogan-india news
Next Story