ലാലു പ്രസാദ് യാദവിന് 10,000 രൂപ പെൻഷൻ
text_fieldsപട്ന: ലാലു പ്രസാദ് യാദവിന് 10,000 രൂപ പെൻഷൻ നൽകാൻ ബീഹാർ സർക്കാർ തീരുമാനിച്ചു. അടിയന്തരാവസ്ഥ കാലത്ത് ജയലിൽ കിടന്നവർക്ക് സർക്കാർ 10,000 രൂപ പെൻഷൻ നൽകി വരുന്നുണ്ട്. ഇൗ പദ്ധതി പ്രകാരം പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് ലാലു അപേക്ഷ നൽകുകയായിരുന്നു. അപേക്ഷ സർക്കാർ അംഗീകരിക്കുകയും പെൻഷൻ നൽകാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. നിതീഷ് കുമാറിെൻറ നേതൃത്ത്വത്തിലുള്ള ബീഹാർ സർക്കാറിൽ ലാലുവിെൻറ പാർട്ടിയായ ആർ.ജെ.ഡിയും സഖ്യകക്ഷിയാണ്.
രണ്ട് തവണ മുഖ്യമന്ത്രിയായ ലാലുവിന് ജെ.പി സേനാനി സമ്മാൻ പദ്ധതി പ്രകാരം പെൻഷന് അർഹതയുണ്ടെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്നവർക്ക് പെൻഷൻ നൽകുന്ന പദ്ധതി 2009ലാണ് ബീഹാർ സർക്കാർ ആരംഭിച്ചത്. അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണൻ നയിച്ച പ്രക്ഷോഭത്തിൽ ലാലുവും പങ്കാളിയായിരുന്നു. ഇക്കാലത്ത് വിദ്യാർത്ഥി നേതാവായിരുന്ന ലാലു അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിക്കുകയും ജയിൽ വാസം അനുഷ്ഠിക്കുയും ചെയ്തിട്ടുണ്ട്.
നിയമത്തിലെ 2015 ഭേദഗതി പ്രകാരം ലാലുവിന് പെൻഷന് അർഹതയുണ്ടെന്ന് ബീഹാർ സർക്കാർ അറിയിച്ചു. നിലവിലെ നിയമ പ്രകാരം അടിയന്തരാവസ്ഥ കാലത്ത് അഞ്ചു മാസം ജയിൽ വാസം അനുഷ്ഠിച്ചവർക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ ലഭിക്കും. ജയിൽ വാസം അഞ്ചു മാസത്തിൽ കൂടുതലാണെങ്കിൽ പ്രതിമാസം 10,000 രൂപ പെൻഷൻ ലഭിക്കും. ഇതു പ്രകാരമാണ് ലാലുവിന് പെൻഷൻ ലഭിക്കുക. 3,100 ആളുകൾ ബീഹാറിൽ ഇൗ പെൻഷെൻറ ഗുണഭോക്തകളാണ്. ഇതിൽ ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദിയും ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.