സഹപ്രവർത്തകൻ അധിക്ഷേപിച്ചു; ലാലു പ്രസാദ് യാദവിന്റെ മകൻ ആർ.ജെ.ഡി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി
text_fieldsന്യൂഡൽഹി: ഡൽഹിയിൽ നടന്ന രാഷ്ട്രീയ ജനതാദൾ യോഗത്തിൽ സഹപ്രവർത്തകൻ തന്നെ അധിക്ഷേപിച്ചെന്ന ആരോപണവുമായി ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ്.
ആർ.ജെ.ഡി യോഗം പാതി വഴിയിൽ ഉപേക്ഷിച്ച് തേജ് പ്രതാപ് സ്ഥലം വിട്ടു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ശ്യാം രജക്കിനെതിരെ ശക്തമായ വിമർശനമുന്നയിച്ചാണ് അദ്ദേഹം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
'മീറ്റിംഗ് ഷെഡ്യൂളിനെക്കുറിച്ച് ചോദിച്ചപ്പോൾ ശ്യാം രാജക് എന്നെയും എന്റെ പേഴ്‌സണൽ അസിസ്റ്റന്റിനെയും എന്റെ സഹോദരിയെയും അധിക്ഷേപിച്ചു. എന്റെ പക്കൽ അതിന്റെ ഓഡിയോ റെക്കോർഡിംഗ് ഉണ്ട്. അത് ഞാൻ സോഷ്യൽ മീഡിയയിൽ ഇടും. അത്തരം ബി.ജെ.പി-ആർ.എസ്.എസുകാരെ പാർട്ടിയിൽ നിന്ന് പുറത്താക്കണം.' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, അഭിപ്രായം പറയാൻ താൽപ്പര്യമില്ലെന്നാണ് രജക് പറഞ്ഞത്. പാർട്ടിയിൽ താൻ ദുർബലനാണ്. സമ്മർദ്ദത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
'രണ്ട് ദിവസം മുമ്പ് അനന്തരവൻ മരിച്ചിട്ടും ഞാൻ പാർട്ടി പരിപാടിക്ക് വന്നു. ഇവിടെ സംഭവിച്ചതിൽ ഞാൻ വളരെ അസ്വസ്ഥനാണ്' ശ്യാം രാജക് വിശദീകരിച്ചു. എന്നാൽ യോഗത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.