വഖഫ് ഭൂമി കോൺഗ്രസ് സർക്കാർ മൈക്രോസോഫ്റ്റ് ഉൾപ്പടെയുള്ള കുത്തകകൾക്ക് കൈമാറിയെന്ന് അക്ബറുദ്ദീൻ ഉവൈസി
text_fieldsഹൈദരാബാദ്: വഖഫ് ഭൂമിയുടെ വലിയൊരു ശതമാനം കോർപ്പറേറ്റ് കമ്പനികൾക്ക് കൈമാറിയെന്ന ആരോപണവുമായി എ.ഐ.എം.ഐ.എം നിയമസഭകക്ഷി നേതാവ് അക്ബറുദ്ദീൻ ഉവൈസി. ഐ.ടി പാർട്ടുകളുടെ നിർമാണത്തിന് വേണ്ടിയാണ് ഭൂമി കൈമാറിയതെന്ന് ചന്ദ്രയാൻഗുട്ട എം.എൽ.എയായ ഉവൈസി പറഞ്ഞു.
ആന്ധ്രപ്രദേശിലെ മുൻ കോൺഗ്രസ് സർക്കാർ ഹൈദരാബാദിലെ വഖഫ് ഭൂമി ലാൻസോ, വിപ്രോ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികൾക്ക് കൈമാറുകയായിരുന്നുവെന്ന ആരോപണം വെള്ളിയാഴ്ചയാണ് നിയമസഭയിൽ അക്ബറുദ്ദീൻ ഉവൈസി ഉന്നയിച്ചത്
ദർഗ ഹസ്റത് ഹുസൈൻ ഷാ വാലിക്ക് കീഴിലുള്ള 1600 ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ കൈമാറിയത്. ഹൈദരാബാദിലെ ഐ.ടി വികസനം ലക്ഷ്യമിട്ട് ആന്ധ്രപ്രദേശ് ഭരിച്ച മുൻ കോൺഗ്രസ് സർക്കാറിന്റേതായിരുന്നു നടപടി. എന്നാൽ, ഒരു ഐ.ടി പാർക്കും കമ്പനികൾ വികസിപ്പിച്ചില്ല. ലാൻസോ അവിടെ റസിഡൻഷ്യൽ കെട്ടിടമാണ് നിർമിച്ചതെന്നും ഉവൈസി ആരോപിച്ചു.
ഇതിനെതിരെ ആന്ധ്രപ്രദേശ് ഹൈകോടതിയിൽ വഖഫ് ബോർഡിന് അനുകൂലമായി വിധിയുണ്ടായി. എന്നാൽ, കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ സർക്കാർ സമ്മർദം മൂലം വഖഫ് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകന് ശരിയായി വാധിക്കാൻ സാധിച്ചില്ല. ഇതുമൂലം കേസ് തോറ്റുവെന്നും അക്ബറുദ്ദീൻ ഉവൈസി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.