സ്ഥലതർക്കം: യു.പിയിൽ ഒമ്പത് ദലിതരെ വെടിവെച്ച് കൊന്നു
text_fieldsസോനേബന്ദ്ര (യു.പി): ഭൂമിത്തർക്കത്തെത്തുടർന്ന് ഗ്രാമത്തലവെൻറ നേതൃത്വത്തിലെ സംഘം വെടിയുതിർത്തതിൽ മൂന്നു സ്ത്രീകളടക്കം ഒമ്പത് ഗ്രാമീണർ കൊല്ലപ്പെട്ടു. 19 പേർക്ക ് പരിക്കേറ്റു. പലരുടെയും നില അതിഗുരുതരമാണ്. ഗോരേവാൾ മേഖലയിലെ സപാഹി ഗ്രാമത്തില ാണ് സംഭവം. ഗ്രാമത്തലവൻ യഗ്യ ദത്തും കൂട്ടാളികളുമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.
സംഭവത്തിലെ ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡി.ജി.പിക്ക് നിർദേശം നൽകി. െഎ.എ.എസ് ഒാഫിസർ തെൻറ ഉടമസ്ഥതയിലുണ്ടായിരുന്ന 22.2 ഏക്കർ സ്ഥലം യഗ്യ ദത്തിന് വിറ്റതിനെത്തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. പലതവണ സ്ഥലം ഏറ്റെടുക്കാൻ തുനിഞ്ഞെങ്കിലും ഗ്രാമീണർ പ്രതിഷേധിച്ചിരുന്നു.
സ്ഥലം ഏറ്റെടുക്കാനുള്ള സന്നാഹങ്ങളുമായി ബുധനാഴ്ച യഗ്യ ദത്തും സംഘവും എത്തിയപ്പോൾ ഗ്രാമീണർ എതിർത്തതിനെ തുടർന്ന് വെടിവെപ്പുണ്ടായെന്ന് പൊലീസ് വ്യക്തമാക്കി. ഗ്രാമത്തലവെൻറ മരുമകനടക്കം രണ്ടുപേർ ഇതുവരെ പിടിയിലായെന്നും ബാക്കിയുള്ളവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.