‘ജോലിക്ക് ഭൂമി’: ലാലുവിനെയും ചോദ്യം ചെയ്യാൻ വിളിച്ച് ഇ.ഡി
text_fieldsന്യൂഡൽഹി: റെയിൽവേയിൽ ജോലി കിട്ടാൻ ഭൂമി കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണത്തിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബീഹാർ മുഖ്യമന്ത്രി തേജസ്വി യാദവിനും പിതാവും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്. തേജ്വസി നാളെയും ലാലു ഈ മാസം 27നും ഡൽഹിയിലെ ഇ.ഡി ഓഫിസിൽ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്. കഴിഞ്ഞ ഏപ്രിലിൽ തേജസ്വിയെ എട്ടു മണിക്കൂറോളം ഇ.ഡി ചോദ്യം ചെയ്തിരുന്നു. ലാലുവിനെ ഇതാദ്യമായാണ് ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്.
ലാലു റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് വിവിധ റെയിൽവേ സോണുകളിൽ ഗ്രൂപ് ഡി വിഭാഗം ജോലികൾക്കായി ഭൂമി കോഴയായി വാങ്ങിയെന്നാണ് കേസ്. ഉദ്യോഗാർഥികൾ ഭൂമി ലാലുവിന്റെ കുടുംബാംഗങ്ങൾക്കും അവരുമായി ബന്ധമുള്ള എ.കെ ഇൻഫോസിസിനും കൈമാറിയാൽ ജോലി ലഭിക്കുമെന്നായിരുന്നു ആരോപണം.
എ.കെ ഇൻഫോസിസിന്റെ ഡയറക്ടറായിരുന്ന അമിത് കട്യാലിന്റെ അറസ്റ്റിനും മൊഴിക്കും ശേഷമാണ് ലാലുവിനെതിരെ ഇ.ഡി തിരിഞ്ഞത്. കമ്പനിയുടെ ഔദ്യോഗിക വിലാസം ലാലുവിന്റെ ഡൽഹിയിലെ വസതിയുടേതായിരുന്നെന്നും ഇ.ഡി ആരോപിക്കുന്നു. നിയമനക്കേസ് അന്വേഷിക്കുന്ന സി.ബി.ഐയുടെ പരാതിയിലാണ് ലാലുവിനെതിരെ ഇ.ഡി ഇടപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.