കുടിയൊഴിപ്പിക്കുന്നതിനിടെ അക്രമം; ദലിത് -കർഷക ദമ്പതികൾ കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsഭോപാൽ: മധ്യപ്രദേശിൽ വർഷങ്ങളായി താമസിച്ചുവരുന്ന ഭൂമിയിൽനിന്ന് കുടിയൊഴിപ്പിക്കുന്നതിനിടെ ദലിത് കർഷക ദമ്പതികൾ കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ ഗുണ ജില്ലയിൽ പൊലീസുകാരും റവന്യൂ അധികൃതരും കുടിൽ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. പൊലീസുകാർ കുടുംബത്തെ മർദ്ദിക്കുന്നതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കീടനാശിനി കഴിച്ച ദമ്പതികളെ പൊലീസ് മർദ്ദിക്കുന്നതും ആംബുലൻസിലേക്ക് വലിച്ചിഴക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ശക്തമായി.
38 വയസുകാരൻ രാംകുമാർ അഹിർവാറും ഭാര്യ സാവിത്രി ദേവിയുമാണ് കീടനാശിനി കഴിച്ചത്. അത്യാസന്ന നിലയിലായ ദമ്പതികൾ പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം സ്ഥലം കൈയേറിയതിനെ തുടർന്ന് ഒഴിപ്പിക്കാൻ എത്തിയതാണെന്നായിരുന്നു സർക്കാർ വിശദീകരണം. കോളജ് നിർമിക്കാനായി നീക്കിവെച്ചിരുന്ന 5.5 ഏക്കർ പൊതുസ്ഥലം ദമ്പതികൾ കൈയേറി കൃഷി നടത്തി വരികയായിരുന്നു. അവ ഒഴിപ്പിക്കാനെത്തിയതാണ് സംഘർഷത്തിൽ കലാശിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച പൊലീസും റവന്യൂ അധികൃതരും ദമ്പതികളെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാൻ ശ്രമിക്കുകയും പ്രദേശം അളന്നുതിരിച്ച് ചുറ്റുമതിൽ നിർമിക്കാൻ തുടങ്ങുകയുമായിരുന്നു. വിളകൾ നശിപ്പിക്കുന്നത് ദമ്പതികൾ തടയാനെത്തിയെങ്കിലും പൊലീസ് മർദ്ദിച്ചതോടെ കീടനാശിനി കുടിക്കുകയായിരുന്നു. ദമ്പതികളെ കുട്ടികൾ തടയുന്നതും അവർ കരയുന്നതും വിഡിയോയിൽ കാണാം.
അതേസമയം, ഭൂമിയിൽ വർഷങ്ങളായി കൃഷി നടത്തിവരികയാണെന്നും വിളകെളല്ലാം നശിപ്പിച്ചതായും ആത്മഹത്യയല്ലാതെ മറ്റു വഴികൾ മുന്നിലില്ലായെന്നും സാവിത്രി ദേവി പറയുന്നു. ദമ്പതികൾക്ക് മൂന്നുലക്ഷം രൂപ കടമുണ്ടെന്നും അവ ആര് തിരിച്ചടക്കുമെന്നും അവർ ചോദിക്കുന്നു.
പ്രതിഷേധം ശക്തമായതോടെ സംഭവത്തിെൻറ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് ഗുണ ജില്ല കലക്ടർ എസ്. വിശ്വനാഥ് അറിയിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ റിപ്പോർട്ട് തേടി. മധ്യപ്രദേശിൽ കാട്ടാളഭരണമാണ് നടപ്പാക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി കമൽ നാഥ് പ്രതികരിച്ചു.
Guna collector gave a clean chit to police - Our team had to act only after the couple consumed pesticide and had to be rushed to hospital, Had the team not acted, the couple could have died and more such cases could have taken place. @ndtv @ndtvindia#Guna @GargiRawat pic.twitter.com/8v0R1d0H2T
— Anurag Dwary (@Anurag_Dwary) July 15, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.