ജമ്മു കശ്മീരിൽ നിയന്ത്രണരേഖക്ക് സമീപം കുഴിബോംബ് സ്‌ഫോടനം; പെൺകുട്ടിക്ക് ഗുരുതര പരിക്ക്
text_fieldsജമ്മു: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ച് 12 വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്‌ച വൈകീട്ട് ആടുകളെ മേയ്ച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജമീല ബീ എന്ന പെൺകുട്ടി ഷാപൂർ സെക്ടറിലെ ഗ്രാമത്തിൽ വെച്ച് അബദ്ധത്തിൽ കുഴിബോംബിൽ ചവിട്ടുകയായിരുന്നു.
സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ സമീപത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റുകയും, അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി പൂഞ്ച് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയതായും അധികൃതർ അറിയിച്ചു.
നുഴഞ്ഞുകയറ്റം തടയുന്നതിന്‍റെ ഭാഗമായി ഈ സ്ഥലങ്ങളിലെല്ലാം കുഴിബോംബ് സ്ഥാപിച്ചതായും അവ മഴത്ത് ഒലിച്ച് പോകുന്നതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.