ഹിമാചലിൽ ദേശീയപാതയിൽ വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു; 11 മരണം; 13 പേരെ രക്ഷപ്പെടുത്തി -വിഡിയോ
text_fieldsഷിംല: ഹിമാചൽപ്രദേശിലെ കിന്നൗർ ജില്ലയിൽ ബുധനാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 11 പേർ കൊല്ലപ്പെട്ടു. 13 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായി കിന്നൗർ ഡെപ്യൂട്ടി കമീഷണർ ആബിദ് ഹുസൈൻ സാദിഖ് പറഞ്ഞു. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 40ലേറെ പേെര കാണാതായി. കിന്നൗറിലെ ചൗര ഗ്രാമത്തിലുള്ള ദേശീയപാതയിൽ പകൽ 11.50ഓടെയാണ് സംഭവമെന്ന് ഹിമാചൽ ദുരന്തനിവാരണ വിഭാഗം ഡയറക്ടർ സദേഷ് കുമാർ മൊഖ്ത പറഞ്ഞു.
മണ്ണിനടിയിൽ 60 പേർ വരെ അകപ്പെട്ടിരിക്കാമെന്ന് ഹിമാചൽ മുഖ്യമന്ത്രി ജയ് റാം ഠാകുർ നിയമസഭയിൽ പറഞ്ഞു. അപകടം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപറേഷെൻറ ബസുൾപ്പെടെയുള്ള വാഹനങ്ങളാണ് മണ്ണിനടിയിൽ പെട്ടത്. ഡ്രൈവർക്കും കണ്ടക്ടർക്കും പുറമെ 11 പേരെ കൂടി പരിക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
അപകടത്തിെൻറ ആഘാതത്തിലായതിനാൽ ബസിൽ എത്രപേരുണ്ടായിരുന്നുവെന്ന് പറയാവുന്ന അവസ്ഥയിലല്ല ഡ്രൈവറും കണ്ടക്ടറും. ദേശീയ ദുരന്തനിവാരണ സേന, ഇന്തോ-തിബത്തൻ പൊലീസ്, സി.ഐ.എസ്.എഫ്, പൊലീസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. 40 യാത്രക്കാരുമായി കിന്നൗറിൽനിന്ന് ഷിംലയിലേക്ക് പോവുകയായിരുന്നു ബസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.