മണ്ണിടിച്ചിലും കനത്ത മഴയും; ജമ്മു കശ്മീരിൽ ഹൈവേ അടച്ചു, 200ലധികം വാഹനങ്ങൾ വഴിയിൽ കുടുങ്ങി
text_fieldsജമ്മു: ജമ്മു-ശ്രീനഗർ ദേശീയ പാത ചൊവ്വാഴ്ച റംബാൻ ജില്ലയിലുണ്ടായ കനത്ത മഴയും മണ്ണിടിച്ചിലും കാരണം അടച്ചു. 200 ഓളം വാഹനങ്ങൾ വഴിയിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. ജമ്മു മേഖലയിൽ മഴയും ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും രണ്ടാം ദിവസവും തുടരുകയാണ്. കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക ഹൈവേ കനത്ത മഴയെത്തുടർന്ന് ദൽവാസിലും മെഹദിലും റംബാൻ ജില്ലയിലെ ത്രിശൂൽ മോർ ഏരിയയിലും അടച്ചതായി അധികൃതർ പറഞ്ഞു.
വഴിയിൽനിന്ന് പാറക്കഷണങ്ങളും മണ്ണും നീക്കം ചെയ്യാനുള്ള ജോലികൾ നടക്കുന്നുണ്ട്. കാശ്മീർ താഴ്‌വരയിലെ ഷോപ്പിയാനെയും പൂഞ്ചിനെയും ബന്ധിപ്പിക്കുന്ന മുഗൾ റോഡ് തുടർച്ചയായ രണ്ടാം ദിവസവും പിർ കി ഗലി മേഖലയിൽ ഉണ്ടായ മഞ്ഞുവീഴ്ചയെത്തുടർന്ന് അടച്ചു. ഗുൽദണ്ഡ, ഭാദെർവയിലെ ചതർഗല്ല ചുരം (ദോഡ), മോഹു മങ്ങാട് (റംബാൻ), പിർ കി ഗലി (പൂഞ്ച്), വാർഡ്‌വാൻ (കിഷ്ത്വാർ), പിർ പഞ്ചൽ കുന്നുകൾ എന്നീ സ്ഥലങ്ങളിൽ മഞ്ഞുവീഴ്ച രൂക്ഷമാണ്.
തുടരുന്ന മഴ കണക്കിലെടുത്ത് റമ്പാനിലെ ഹയർസെക്കൻഡറി തലം വരെയുള്ള എല്ലാ സ്‌കൂളുകൾക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ചിലയിടങ്ങളിൽ മഴയും മഞ്ഞും തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ മാറി നിൽക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.