ഹിമാചലിൽ പ്രളയം; നിരവധി മലയാളികൾ കുടുങ്ങി
text_fieldsഷിംല/തിരുവനന്തപുരം: മണാലിയിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി മലയാളികൾ കുടുങ്ങിയതായി വിവരം. എല്ലാവരും സുരക്ഷിതരാണെന്ന് ഹിമാചൽ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. വിവരം ലഭിച്ച ഉടൻ സംസ്ഥാന സർക്കാർ ഹിമാചൽ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. മണാലിയിലെ ഹോട്ടലുകളിൽ നിരവധിപേരുണ്ട്. മലയാളികൾ അടക്കം നിരവധിപേരെ രക്ഷിച്ച് സൈനികർ ക്യാമ്പുകളിലേക്ക് മാറ്റി. വിവിധ ഗ്രൂപ്പുകളിലായി 50 ഒാളം പേർ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയതായാണ് വിവരം.
പാലക്കാട് കൊല്ലേങ്കാട് മർച്ചൻറ്സ് അസോസിയേഷൻ അംഗങ്ങളായ 30 അംഗ വ്യാപാരി സംഘവും എറണാകുളം ജില്ലയിൽനിന്നുള്ള 14 അംഗ സംഘവും ഇതിൽപെടും. സുരക്ഷിതരാണെന്ന് ഹോട്ടൽ സനത്തിൽ കഴിയുന്ന എറണാകുളം ജില്ലയിൽനിന്നുള്ള സംഘത്തിലെ സിറാജ് കേരളത്തിൽനിന്ന് ബന്ധപ്പെട്ടവരെ അറിയിച്ചു. ഇവർ അതിസാഹസികമായി മണാലിയിൽനിന്ന് 120 കിലോമീറ്റർ ദൂരെയുള്ള മാണ്ടിയിൽ എത്തിയിട്ടുണ്ട്. അവിടെനിന്ന് ഡൽഹിയിലേക്ക് ബസ് മാർഗം പുറപ്പെടാനുള്ള ശ്രമത്തിലാണെന്ന് ആലുവ സ്വദേശി റഫീഖ് ‘മാധ്യമ’ത്തോട് പറഞ്ഞു.
മണാലിയിലേക്ക് പോകുേമ്പാൾതന്നെ ചെറിയ മഴയുണ്ടായിരുെന്നന്ന് റഫീഖ് പറഞ്ഞു. റോഡിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി. മണാലിക്ക് നാല് കിലോമീറ്റർ അടുത്ത സ്ഥലത്തുെവച്ച് വാഹനം മന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതി വന്നു. അവിടെ ലോഡ്ജിൽ തങ്ങി. രാത്രി ലോഡ്ജിെൻറ താഴത്തെ നിലയിൽ വെള്ളം കയറി, വൈദ്യുതി നിലച്ചു. ഇതോടെ ആശങ്കയായി. ബസുകൾ പാർക്ക് ചെയ്യുന്നിടത്തും വെള്ളം കയറി. കൈവശമുണ്ടായിരുന്ന കുടിവെള്ളം തീർന്നു. യാത്ര അപകടകരമാണെങ്കിലും മാണ്ടിയിലേക്ക് വഴിയുണ്ടെന്ന വിവരം ലഭിച്ചു. അധികൃതർ വിലക്കിയിട്ടും ചെറിയ വാഹനം സംഘടിപ്പിച്ച് യാത്രതിരിച്ചു.
പോകുേമ്പാൾതന്നെ മലയുടെ വശം ഇടിയുന്നുണ്ടായിരുന്നു. തങ്ങൾ അപ്പുറത്തെത്തിയപ്പോൾ റോഡ് അടക്കുകയും ചെയ്തു. തൂക്കുപാലം അടക്കം കയറിയാണ് വാഹനം മാണ്ടിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.