ലങ്കൻ സ്ഫോടനം: തമിഴ്നാട്ടിൽ നേരേത്ത അറസ്റ്റിലായ യുവാക്കളെ കുടുക്കാൻ എൻ.െഎ.എ നീക്കം
text_fieldsചെന്നൈ: ശ്രീലങ്കൻ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെടുത്തി മാസങ്ങൾക്കുമുമ്പ ് എൻ.െഎ.എ (ദേശീയ അന്വേഷണ ഏജൻസി) അറസ്റ്റ് ചെയ്ത തമിഴ്നാട്ടിലെ യുവാക്കളെ വീണ്ട ും കസ്റ്റഡിയിലെടുക്കാൻ നീക്കം. തമിഴ്നാട്ടിലെ സംഘ്പരിവാർ സംഘടന നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് കോയമ്പത്തൂർ എൻ.എച്ച് റോഡ് തിരുമാൾവീഥി ആർ. ആശിഖ് (25), ഇന്ത്യൻ നാഷനൽ ലീഗ് പ്രവർത്തകനായിരുന്ന ചെന്നൈ പല്ലാവരം വ്യാസർപാടി ജാഫർ സാദിഖ് അലി (29), എസ്. ഷംസുദ്ദീൻ (20), എസ്. ശലാവുദ്ദീൻ (25), വിഴുപ്പുറം ദിണ്ടിവനം എസ്. ഇസ്മായിൽ (24) എന്നിവരെ കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ.െഎ.എ അറസ്റ്റ് ചെയ്തിരുന്നു.
ഹിന്ദുമക്കൾ കക്ഷി സ്ഥാപക പ്രസിഡൻറായ അർജുൻസമ്പത്ത് ഉൾപ്പെടെ സംഘ്പരിവാർ നേതാക്കളെ വധിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായാണ് കേസ്. ശ്രീലങ്കൻ ആക്രമണത്തിെൻറ ബുദ്ധികേന്ദ്രമായി വിശേഷിപ്പിക്കുന്ന െഎ.എസ് നേതാവ് സഹ്റാൻ ഹാഷിം എന്നയാളുമായി ആശിഖ് ഉൾപ്പെടെ അഞ്ചു പ്രതികളും സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി ആരോപിച്ചാണ് പുതിയ നീക്കം.
ശ്രീലങ്കൻ സ്ഫോടനത്തിെൻറ മറവിൽ പുകമറ സൃഷ്ടിച്ച് നിരപരാധികളായ തങ്ങളെ വീണ്ടും കുടുക്കാനാണ് എൻ.െഎ.എ ശ്രമമെന്ന് ആശിഖ് കോയമ്പത്തൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരേത്ത അറസ്റ്റ് ചെയ്ത കേസിൽ തങ്ങൾ ജാമ്യത്തിൽ പുറത്തിറങ്ങിയതിൽ എൻ.െഎ.എ കേന്ദ്രങ്ങൾക്ക് നീരസമുണ്ട്. കുറ്റക്കാരായിരുെന്നങ്കിൽ കോടതി ജാമ്യം അനുവദിക്കുമായിരുന്നില്ല. അടിസ്ഥാനരഹിതമായ കുറ്റാരോപണങ്ങളാണ് എൻ.െഎ.എ ഉന്നയിച്ചത്. ഭാര്യയും മക്കളുമായി കുടുംബത്തോടെ സ്വൈരമായി ജീവിക്കാൻ അനുവദിക്കണമെന്നും ആശിഖ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.