2019ലെ കേന്ദ്ര സർക്കാരിന്റെ വഞ്ചന ജനത്തിന് ബോധ്യമായി; കശ്മീർ സാക്ഷ്യം വഹിക്കുന്നത് ഏറ്റവും മോശം ഭരണത്തിന് - ഒമർ അബ്ദുല്ല
text_fieldsകശ്മീർ: 2019ൽ കേന്ദ്ര സർക്കാർ നടത്തിയ വഞ്ചന ജനത്തിന് വ്യക്തമായെന്നും അതിന്റെ ഉദാഹരണമാണ് തന്റെ പാർട്ടി നയിക്കുന്ന റാലികളിലെ ജനപങ്കാളിത്തമെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല. വിവിധ മണ്ഡലങ്ങളിൽ ബി.ജെ.പി മുന്നോട്ടുവെക്കുന്ന തന്ത്രങ്ങൾ തന്റെ പാർട്ടിക്കെതിരായ സഖ്യങ്ങളിലൂടെ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളെയാണ് സൂചിപ്പിക്കുന്നത്. പി.ടി.ഐക്ക് നൽകിയ ആഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
“ഞങ്ങളുടെ പ്രചരണത്തിലൂടെ ജനങ്ങൾ നേരിട്ട വഞ്ചന അവർ തിരിച്ചറിഞ്ഞു. 2019 ഓഗസ്റ്റ് 5ന് നടന്നത് ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളുടെയും പ്രതിബദ്ധതകളുടെയും വഞ്ചനയാണ്. തെരഞ്ഞെടുപ്പ് റാലികളിലെ ജനങ്ങളുടെ വലിയ പങ്കാളിത്തം അതിന് ഉദാഹരണമാണ്“, അദ്ദേഹം പറഞ്ഞു. 2019 ഓഗസ്റ്റ് 5 നായിരുന്നു ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്.
ബാരാമുള്ള, ശ്രീനഗർ എന്നീ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്താത്തതിൽ അത്ഭുതമില്ലെന്നും ജനങ്ങൾ കണ്ട ഏറ്റവും മോശം സർക്കാരാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.