അബു ദുജാന: ‘എ-പ്ലസ് പ്ലസ്’ വിഭാഗത്തിൽെപട്ട കൊടുംഭീകരൻ
text_fieldsശ്രീനഗർ: സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലശ്കറെ ത്വയ്യിബ കമാൻഡർ അബു ദുജാനയുടെ തലക്ക് സർക്കാർ നിശ്ചയിച്ച വില 15 ലക്ഷം. കശ്മീർതാഴ്വരയിൽ നിരന്തരം ഭീകരപ്രവർത്തനങ്ങൾ വർധിച്ച സാഹചര്യത്തിൽ കഴിഞ്ഞ മേയ് 30ന് സൈന്യം തയാറാക്കിയ 12 കൊടുംഭീകരരുടെ പട്ടികയിൽ പ്രധാനസ്ഥാനമാണ് ഇദ്ദേഹത്തിനുള്ളത്. പെങ്കടുത്ത ഭീകരപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സൈന്യം നൽകിയ റാങ്ക് അനുസരിച്ച് ‘എ-പ്ലസ് പ്ലസ്’ വിഭാഗത്തിൽെപട്ട ഭീകരനാണ് അബു ദുജാന.
കശ്മീർ കേന്ദ്രീകരിച്ച് മാത്രം ഭീകരപ്രവർത്തനം നടത്തുന്നവരുടെ പട്ടികയിൽ ലശ്കറെ ത്വയ്യിബക്ക് പുറമെ ഹിസ്ബുൽ മുജാഹിദീൻ, ജയ്ശെ മുഹമ്മദ് തുടങ്ങിയ സംഘടനകളിലുള്ളവരുമുണ്ട്. അബു ദുജാനക്ക് പുറമെ കഴിഞ്ഞവർഷം സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബ് കമാൻഡർ ബുർഹാൻ വാനിയും ‘എ-പ്ലസ് പ്ലസ്’ വിഭാഗത്തിലായിരുന്നു.
സൈന്യത്തിെൻറ പട്ടിക പുറത്തുവന്നശേഷം കൊല്ലപ്പെടുന്ന രണ്ടാമത്തെ ഭീകരനാണ് അബു ദുജാന. നേരേത്ത പട്ടികയിലുണ്ടായിരുന്ന അനന്ത്നാഗ് ജില്ലയിലെ ലശ്കറെ ത്വയ്യിബ കമാൻഡർ ബഷീർ ലശ്കരിയെ സൈന്യം വധിച്ചിരുന്നു. അനന്ത്നാഗിൽ ആറു പൊലീസുകാരെ കൊന്ന കേസിലെ പ്രതിയായിരുന്നു ബഷീർ ലശ്കരി.
ഇവർക്ക് പുറമെ അൽതാഫ് ദർ, സാകിർ മൂസ, അബു ഹമാസ്, റിയാസ് നയ്കൂ, ശൗകത്ത് തക്, വസീം അഹ്മദ് എന്നിവരാണ് പട്ടികയിലുള്ളത്. ഇതിൽ സാകിർ മൂസയും റിയാസ് നയ്കൂവും ഏറ്റവും അപകടകാരികളായ ഭീകരരുടെ വിഭാഗത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.