ലശ്കറെ ത്വയിബ കമാൻഡർ അബു ദുജന കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ലശ്കറെ ത്വയിബ കശ്മീർ കമാൻഡർ അബു ദുജന സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലെപ്പട്ടു. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇന്ത്യ അന്വേഷിച്ചിരുന്ന തീവ്രവാദി അബു ദുജന കൊല്ലപ്പെട്ടത്. ദുജനയുെട സഹായി ആരിഫും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
പാകിസ്താൻ സ്വേദശിയായ ദുജനയാണ് കശ്മീരിലെ ലശ്കർ പ്രവർത്തനങ്ങളുടെ തലവൻ. ദുജനയുെട തലക്ക് സർക്കാർ 30ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ദുജനയുടെ ഏറ്റവും അടുത്തയാളായ അബു ഇസ്മഇൗലാണ് അമർനാഥ് യാത്രികർക്കെതിരെ ആക്രമണം നടത്തിയെതന്നാണ് പൊലീസ് കരുതുന്നത്.
ചൊവ്വാഴ്ച പുലർച്ചെ 4.30ഒാടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. വീടിനുള്ളിൽ തീവ്രവാദികൾ ഉണ്ടെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ സുരക്ഷാ ഉേദ്യാഗസ്ഥർ വീടു വളയുകയായിരുന്നു. തുടർന്ന് ഇരുവിഭാഗവും ശക്തമായ വെടിവെപ്പ് നടത്തി. വീടിനു പുറത്തെത്തിയ ദുജന സുരക്ഷാ സേനയുടെ വെടിവെപ്പിൽ കൊല്ലെപ്പടുകയായിരുന്നെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഏറ്റുമുട്ടൽ തുടരുകയാണ്.
ഇൗയടുത്ത കാലത്ത് കശ്മീരി െപൺകുട്ടിയെ ദുജന വിവാഹം െചയ്തിരുന്നു. ഭാര്യയെ കാണാനായി വീട്ടിെലത്തിയപ്പോഴാണ് രഹസ്യാന്വേഷണ ഏജൻസി ദുജനയുെട സാമീപ്യം തിരിച്ചറിയുന്നത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ െകാല്ലപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.