തീവ്രവാദ ഭീഷണി: തമിഴ്നാട്ടിൽ സുരക്ഷ; കേരളത്തിലും വ്യാപക തെരച്ചിൽ
text_fieldsചെന്നൈ: ആറ് ലശ്കറെ ത്വയ്യിബ തീവ്രവാദികൾ തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറിെയന് ന കേന്ദ്ര ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്ന് സംസ്ഥാനമൊട്ടുക്കും മൂന്നാം ദിവസവ ും സുരക്ഷ-തിരച്ചിൽ നടപടികൾ തുടരുന്നു.
തമിഴ്നാട്ടിലെ മുസ്ലിം ഭൂരിപക്ഷ പ്രദേ ശങ്ങളിൽ പൊലീസ് റെയ്ഡ് തുടരുകയാണ്. തിരുവാരൂരിൽ പത്തിലധികം പേരെയും കോയമ്പത്ത ൂരിൽ മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആഗസ്റ്റ് 22ന് വൈകീട്ടാണ് സംസ്ഥാനത്ത് പൊലീസ് നടപടി ആരംഭിച്ചത്. ചെന്നൈ, കോയമ്പത്തൂർ, തിരുപ്പൂർ, മധുര, രാമനാഥപുരം, തിരുവണ്ണാമല, തൂത്തുക്കുടി, നീലഗിരി തുടങ്ങിയ ജില്ലകളിലാണ് കൂടുതൽ പൊലീസിനെ വിന്യസിച്ചിരിക്കുന്നത്.
പൊലീസ് നടപടികളും മാധ്യമ വാർത്തകളും പൊതുജനങ്ങളിൽ ആശങ്ക പടർത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ഉൗഹാേപാഹങ്ങൾ ഇതിന് ആക്കം കൂട്ടുന്നു. സമുദായത്തെ മുഴുവൻ സംശയനിഴലിൽ നിർത്തുന്ന പ്രചാരണങ്ങളിൽ മുസ്ലിം സംഘടനകൾ അസംതൃപ്തി പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ മേഖലയിലെ വിവിധ മുസ്ലിം സംഘടന പ്രതിനിധികൾ ശനിയാഴ്ച ൈവകീട്ട് സിറ്റി പൊലീസ് കമീഷണർ സുമിത് ശരൺ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സന്ദർശിച്ച് ആശങ്ക അറിയിച്ചു.
കേരളത്തിലും വ്യാപക തെരച്ചിൽ
തിരുവനന്തപുരം: ഭീകരർ തമിഴ്നാട്ടിലേക്ക് എത്തിയെന്ന മുന്നറിയിപ്പിെൻറ പശ്ചാത്തലത്തിൽ കേരളത്തിലും വ്യാപക തെരച്ചിൽ. സുരക്ഷ സംവിധാനങ്ങളും ശക്തമാക്കി. തീരപ്രദേശങ്ങളിലും വിമാനത്താവളത്തിലും പരിശോധന കര്‍ശനമാക്കി. അതിർത്തി പ്രദേശങ്ങളിൽ പ്രത്യേക വാഹനപരിശോധനയും നടക്കുന്നുണ്ട്.
കടൽവഴിയാണ് തീവ്രവാദികൾ കടന്നതെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ കോസ്റ്റ്ഗാര്‍ഡും കോസ്റ്റൽ പൊലീസും സി.ഐ.എസ്.എഫും സുരക്ഷ പരിശോധന കര്‍ശനമാക്കി. വിഴിഞ്ഞത്തുനിന്ന് കോസ്റ്റ്ഗാര്ഡിെൻറ സീ 410 കപ്പലിന് പുറമേ കൊച്ചിയില്‍നിന്നും തൂത്തുക്കുടിയില്‍ നിന്നുള്ള കോസ്റ്റ് ഗാര്‍ഡിെൻറ കൂടുതല്‍ കപ്പലുകള്‍ കടലില്‍ നിരീക്ഷണം നടത്തുന്നു. ചെറിയ ബോട്ടുകള്‍ കോസ്റ്റ് ഗാര്‍ഡിെൻറ ഉപഗ്രഹ സംവിധാനത്തില്‍ പതിയാത്തത് കാരണം റാഡാറുകളുടെയും ഡോണിയര്‍ വിമാനങ്ങളുടെയും സഹായത്താല്‍ നിരീക്ഷണം നടത്താനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തി.
തിരുവനന്തപുരം വിമാനത്താവളത്തിെൻറ 13 കിലോമീറ്റര്‍ ചുറ്റളവിൽ അടിയന്തരസാഹചര്യം ഉണ്ടായാല്‍ സായുധസേനയെ വിന്യസിക്കാനും അത്യാവശ്യഘട്ടങ്ങളില്‍ വേണ്ടിവന്നാല്‍ സ്കൈ മാര്ഷലിനായി വിമാനങ്ങളില്‍ സുരക്ഷസേന അംഗങ്ങളെയും എർപ്പെടുത്തുന്നതിനെ കുറിച്ചും നിര്‍ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.