ബുർഹാൻ വാനി സംഘത്തിലെ പത്താമനും വെടിയേറ്റു മരണം
text_fieldsന്യൂഡൽഹി: കശ്മീർ താഴ്വരയിലെ യുവരോഷത്തിെൻറ മുഖമായിരുന്ന ബുർഹാൻ വാനിക്കൊപ്പം ഫോേട്ടായിൽ പ്രത്യക്ഷപ്പെട്ട 10 പേരിൽ ഒന്നൊഴികെ എല്ലാ തീവ്രവാദികൾക്കും വെടിയേറ്റു മരണം.
യുവ തീവ്രവാദികളുടെ നേതാവായിരുന്ന ബുർഹാൻവാനിയെ 2016ൽ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചതാണ് താഴ്വരയിൽ ഏതാനും വർഷമായി തുടരുന്ന കലാപങ്ങൾക്കും രൂക്ഷസംഘർഷത്തിനും വഴിമരുന്നായി മാറിയത്. ബുർഹാൻ വാനിക്കൊപ്പം 10 പേർ സായുധരായിനിന്ന് ആപ്പിൾ തോട്ടത്തിൽ വെച്ചെടുത്ത ഫോേട്ടാ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതിൽ ഒരാൾ നേരേത്ത കീഴടങ്ങിയിരുന്നു.
ബുർഹാൻ വാനിക്കു പിന്നാലെ, ബാക്കിയുള്ളവരെ ഒന്നിനുപിറകെ ഒന്നായി സൈന്യം ഏറ്റുമുട്ടലുകളിൽ വധിച്ചു. അവസാനത്തെയാൾ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. ഷോപിയാനിലാണ് ഫോേട്ടാ സംഘത്തിലെ അവസാനത്തെയാളായ സദ്ദാം പാഡർ വെടിയേറ്റു മരിച്ചത്. 11 പേരിൽ താരിഖ് പണ്ഡിറ്റ് 2016ലാണ് കീഴടങ്ങിയത്.
ഷോപിയാനിൽ സുരക്ഷസേന ഞായറാഴ്ച വധിച്ച അഞ്ചു തീവ്രവാദികളിൽ ഒരാൾ പാഡറാണ്. കശ്മീർ സർവകലാശാല അസിസ്റ്റൻറ് പ്രഫസറും പിഎച്ച്.ഡി ബിരുദധാരിയുമായ മുഹമ്മദ് റാഫി ഭട്ടാണ് കൊല്ലപ്പെട്ട മറ്റൊരാൾ. ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരനായി സുരക്ഷസേന വിശേഷിപ്പിക്കുന്ന 22കാരനായ ബുർഹാൻ വാനി 2016 ജൂലൈയിലാണ് മറ്റു രണ്ടു പേർക്കൊപ്പം സൈന്യത്തിെൻറ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത് പതിനായിരക്കണക്കായ കശ്മീരികളാണ്. വാനിയുടെ വധത്തെ തുടർന്നുള്ള സംഘർഷാവസ്ഥയിൽ നൂറിൽപരം പേർ സൈന്യവുമായി ഏറ്റുമുട്ടി മരിച്ചു.
ഫോേട്ടായിലെ മറ്റൊരാളായ സദ്ദാം ഹുസൈൻ പാഡറും പിന്നീട് കൊല്ലപ്പെട്ടു. വാനി വധിക്കപ്പെടുന്നതിനു മുമ്പുതന്നെ, ഫോേട്ടായിൽ ഉണ്ടായിരുന്ന ആദിൽ ഖാൻഡെ ഷോപിയാനിൽ കൊല്ലപ്പെട്ടു. 2015 ഒക്ടോബറിൽ പുൽവാമയിൽ അഫാഖ് ഭട്ട് കൊല്ലപ്പെട്ടു. 2016 ഏപ്രിലിൽ നസീർ പണ്ഡിറ്റ്, വസീം മല്ല എന്നിവരും കൊല്ലെപ്പട്ടു. ഒരു വർഷം മുമ്പാണ് ബുർഹാൻ വാനിയുടെ പിൻഗാമി നേതാവായി അറിയപ്പെട്ട ഷബ്സർ ഭട്ട് പുൽവാമയിലെ ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടത്. പിന്നാലെ സംഘാംഗമായിരുന്ന അനീസും കൊല്ലപ്പെട്ടു.
കഴിഞ്ഞ ഒക്ടോബറിലാണ് പുൽവാമയിൽ സുരക്ഷാസേന വസീം ഷായെ വധിച്ചത്. എല്ലാവരും 30ൽ താഴെയുള്ള ചെറുപ്പക്കാർ. കശ്മീർ താഴ്വരയിൽ കലാപം കത്തുന്നതിനിടയിൽ ബുർഹാൻ വാനിയുടെ അടുത്ത സഹായിയായിരുന്ന താരിഖ് പണ്ഡിറ്റ് 2016 മേയിൽ പൊലീസിൽ കീഴടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.