Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​ രണ്ടാംഘട്ട...

ഗുജറാത്ത്​ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്​: പ്രചാരണം അവസാനിച്ചു

text_fields
bookmark_border
ഗുജറാത്ത്​ രണ്ടാംഘട്ട തെരഞ്ഞെടുപ്പ്​: പ്രചാരണം അവസാനിച്ചു
cancel

ന്യൂഡൽഹി: ഗുജറാത്തിൽ പ്രധാനമ​ന്ത്രിയുടെ ജലവിമാന യാത്രയിലൂടെ ബി.ജെ.പിയും പുതിയ അധ്യക്ഷ​​​​െൻറ ആദ്യ വാർത്താസമ്മേളനത്തിലൂടെ കോൺഗ്രസും രണ്ടാംഘട്ട തെരഞ്ഞെടുപ്പ്​ പ്രചരണത്തിന്​ തിരശീലയതയിട്ടു. 49 ദിവസത്തെ ശക്തമായ പ്രചരണ പരിപാടികളാണ്​ ഇന്ന്​ അവസാനിപ്പിച്ചത്​​. വ്യാഴാഴ്​ചയാണ്​ രണ്ടാംഘട്ട വോ​െട്ടടുപ്പ്​ നടക്കുക. 

പ്രചരണത്തി​​​​െൻറ അവസാനദിനത്തിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റോഡ്​ ഷോക്ക്​ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ അഹ്മദാബാദിലെ സബർമതി നദിയിൽ നിന്ന് ദരോയി ഡാമിലേക്ക്​ ജലവിമാനത്തിൽ എത്തിയാണ്​ മോദി അവസാനദിന പ്രചരണപരിപാടികൾ നടത്തിയത്​. അവിടെ നിന്നും റോഡുമാർഗം  അംബാജി ജില്ലയിലെത്തിയ അദ്ദേഹം ഇവിടു​ത്തെ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ഒരുമണിക്കൂർ അംബാജി ക്ഷേ​ത്രത്തിൽ ചെലവഴിച്ച ശേഷമാണ്​ അദ്ദേഹം അഹമ്മദാബാദിലേക്ക്​ തിരിച്ചത്​. 

രാഹുൽ ഗാന്ധി അഹ്മദാബാദ് വാർത്താസമ്മേളനം നടത്തിയാണ്​ ഒന്നരമാസം പിന്നിട്ട പ്രചരണം അവസാനിപ്പിച്ചത്​. കോൺഗ്രസ്​ അധ്യക്ഷനായി ചുമതലയേറ്റശേഷമുള്ള രാഹുലി​​​​െൻറ ആദ്യ വാർത്തസമ്മേളനമാണ്​ ഇന്ന്​ നടന്നത്​. ​ഗുജറാത്തിലെ വികസനം,  മോദിയും പാക്​ പരാമർശം, കർഷക പ്രശ്​നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ്​ രാഹുൽ പരസ്യപ്രചരണം അവസാനിപ്പിച്ചത്​. 
ഗുജറാത്തിലെ 93 സീറ്റുകളിലേക്കുള്ള വോ​െട്ടടുപ്പാണ്​ വ്യാഴാഴ്​ച നടക്കുക. ഡിസംബർ ഒമ്പതിന്​ 89 സീറ്റുകളിലേക്കുള്ള വോ​െട്ടടുപ്പ്​ നടന്നിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsPress ConferenceGujarat pollsSeaplaneRahul Gandhi
News Summary - Last day attractions before polls include Modi’s seaplane sortie, Rahul’s press conference- India news
Next Story