Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചീഫ്​ ജസ്​റ്റിസായി​...

ചീഫ്​ ജസ്​റ്റിസായി​ അവസാന വിധി ഇന്ന്​; ദീപക്​ മിശ്ര നാളെ സ്​ഥാനമൊഴിയും

text_fields
bookmark_border
ചീഫ്​ ജസ്​റ്റിസായി​ അവസാന വിധി ഇന്ന്​; ദീപക്​ മിശ്ര നാളെ സ്​ഥാനമൊഴിയും
cancel
 ന്യൂഡൽഹി: ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര നാളെ വിരമിക്കും. ചീഫ്​ ജസ്​റ്റിസ്​ ആയി ഇന്ന്​ അവസാന വിധിയും പറഞ്ഞ ശേഷമായിരിക്കും ദീപക്​ മിശ്ര സ്​ഥാനമൊഴിയുക. പൊതുമുതൽ നശിപ്പിക്കുന്നതു സംബന്ധിച്ച കേസിലാണ്​ ഇന്ന്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ച്​ വിധി പറയുന്നത്​. ബോളിവുഡ്​ സിനിമയായ പത്​മാവതി​​​​െൻറ പ്രദർശനവുമായി ബന്ധപ്പെട്ട്​ ഉണ്ടായ അക്രമങ്ങളിൽ പൊതുമുതലുകൾ നശിപ്പിച്ചതി​െന തുടർന്ന്​ കൊടുങ്ങല്ലൂർ കേന്ദ്രമായ  ഏജൻസിയാണ്​ ഹരജി നൽകിയത്​. കേസിൽ വിധി പറഞ്ഞ ശേഷമായിരിക്കും ദീപക്​ മിശ്ര സ്​ഥാനമൊഴിയുക. കഴിഞ്ഞ ഒരാഴ്​ചക്കുള്ളിൽ നാല്​​ സുപ്രധാന വിധികളാണ്​ അദ്ദേഹം അധ്യക്ഷനായ ബെഞ്ചിൽ നിന്നുണ്ടായത്​. ശബരിമല സ്​ത്രീ പ്രവേശനം, വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കുക, നിബന്ധനയോട്​ കൂടി ആധാറിന്​ അംഗീകാരം, മുസ്​ലിംകൾക്ക്​ പ്രാർഥനക്ക്​ പള്ളി നിർബന്ധമല്ലെന്ന ബാബരി മസ്​ജിദ്​ കേസുമായി ബന്ധപ്പെട്ട വിധി പുനഃപരിശോധിക്കില്ല തുടങ്ങിയവയായിരുന്നു അത്​.  വിവാദങ്ങൾ നിറഞ്ഞതായിരുന്നു ദീപക്​ മിശ്രയുടെ കാലം. മെഡിക്കൽ പ്രവേശന വിധിക്ക്​ കോഴ വാങ്ങി എന്ന ആരോപണം നേരിട്ട മിശ്രക്കെതിരെ സുപ്രീം കോടതിയിലെ മുതിർന്ന നാലു ജഡ്​ജിമാർ പരസ്യമായി രംഗത്തെത്തിയിരുന്നു. ചരിത്രത്തിലാദ്യമായി നാലു ജഡ്​ജിമാരും ചീഫ്​ ജസ്​റ്റിസിനെതിരെ വാർത്താസമ്മേളനം നടത്തി. കേസ്​ പങ്കുവെക്കുന്നതിൽ ദീപക്​ മിശ്ര വിവേചനം കാണിക്കുന്നുവെന്നും കോടതിയുടെ ഭരണം കുത്തഴിഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വാർത്താസമ്മേളനം. എന്നാൽ കേസ്​ കൈമാറുന്നതിലും മറ്റും തനിക്ക്​ തന്നെയാണ്​ അധികാരമെന്നും മാസ്​റ്റർ ഒാഫ്​ ദ റോസ്​റ്റർ (തുല്യരിൽ ഒന്നാമൻ) താനാണെന്നും അദ്ദേഹം വ്യക്​തമാക്കിയിരുന്നു. ദീപക്​ മിശ്രക്കെതിരെ പ്രതിപക്ഷം ഇംപീച്ച്​മ​​​െൻറ്​ നടപടിക്കൊരുങ്ങിയതും രാജ്യം കണ്ടു. വിവാദങ്ങൾക്കൊടുവിൽ ശക്​തമായ വിധികൾകൊണ്ട്​ വിമർശകരെ അത്​ഭുതപ്പെടുത്തികൊണ്ടാണ്​ ദീപക്​ മി​ശ്ര പടിയിറങ്ങുന്നത്​. രഞ്​ജൻ ഗോഗോയിയാണ്​ അടുത്ത ചീഫ്​ ജസ്​റ്റിസ്​. ബുധനാഴ്​ച അദ്ദേഹം സത്യപ്രതിജ്​ഞ ചെയ്​ത്​ സ്​ഥാനമേൽക്കും.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief justice of Indiamalayalam newsDipak Mishrasupreme court
News Summary - Last Day Of Chief Justice Dipak Mishra - India News
Next Story