ദേശീയ യുദ്ധ സ്മാരകം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും -മോദി
text_fieldsന്യൂഡൽഹി: രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ജവാൻമാർക്ക് രാജ്യത്തിെൻറ ആദരമായി ദേശീയ യുദ്ധ സ്മാരകം തിങ ്കളാഴ്ച പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത ്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെ നരേന്ദ്രമോദി അറിയിച്ചതാണിക്കാര്യം. രാജ്യത്ത് ഒരു ദേശീയ യുദ്ധ സ്മാരകത്ത ിെൻറ അഭാവം തെന്ന സംബന്ധിച്ച് വേദനയുളവാക്കുന്നതായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുൽവാമ ഭീകര ാക്രമത്തിനു ശേഷം ജനങ്ങൾ രോഷാകുലരാണ്. എന്നാൽ ഇൗ രോഷം ഭീകരവാദത്തെ തുടച്ചു നീക്കുന്നതിനായി കേന്ദ്രീകരിക്കണമെന്നും മോദി പറഞ്ഞു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ഇൗ മാസം 14ന് യാത്ര തിരിച്ച സി.ആർ.പി.എഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച എസ്.യു.വി ഇടിച്ചു കയറ്റിക്കൊണ്ട് പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമത്തിൽ 40 ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു.
ദേശീയ യുദ്ധ സ്മാരകമെന്നത് 2015ൽ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു. ഇതിെൻറ ഉദ്ഘാടനം കഴിഞ്ഞ വർഷം നടത്താനിരുന്നതായിരുന്നു. എന്നാൽ മുഴുവൻ ജോലികളും തീരാത്തതിനാൽ ഉദ്ഘാടനം മാറ്റി വെക്കുകയായിരുന്നു. ഡൽഹിയുടെ ഹൃദയഭാഗത്ത് ഇന്ത്യാ ഗേറ്റിനും അമർ ജവാൻ ജ്യോതിക്കും സമീപത്തായാണ് ദേശീയ യുദ്ധ സ്മാരകം പണിതത്.
ഏക കേന്ദ്രമായ നാല് വലയങ്ങൾക്ക് നടുവിലായി സ്മാരക സ്തംഭം വരുന്ന നിലയിലാണ് ഇത് പണിതിരിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച 22500ൽപരം ജവാൻമാരുടെ സ്മരണ നിലനിർത്താനുള്ള പദ്ധതിക്കാണ് സൈന്യത്തിെൻറ ഏറെ കാലമായുള്ള അഭ്യർഥന മാനിച്ച് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്.
മെയിൽ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനു മുന്നത്തെ മൻ കി ബാത്തിെൻറ അവസാന ഭാഗമാണ് ഞായറാഴ്ച നടന്നത്. ഇനി മെയിലെ അവസാന ഞായറാഴ്ച അടുത്ത മൻ കി ബാത്ത് നടക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.