Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 7:34 PM IST Updated On
date_range 31 May 2022 8:49 PM ISTകഴിഞ്ഞവർഷം ബി.ജെ.പിക്ക് സംഭാവന കിട്ടിയത് 477 കോടി രൂപ, കോൺഗ്രസിന് 74.50 കോടി
text_fieldsbookmark_border
ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തിൽ ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 477.5 കോടി രൂപ. 74.50 കോടിയാണ് കോൺഗ്രസിന് സംഭാവനയായി ലഭിച്ചത്. ഇരുപാർട്ടികളും തെരഞ്ഞെടുപ്പ് കമീഷനിൽ സമർപ്പിച്ച സംഭാവന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
വിവിധ സ്ഥാപനങ്ങളിൽനിന്നും ട്രസ്റ്റുകളിൽനിന്നും വ്യക്തികളിൽനിന്നുമായാണ് ബി.ജെ.പിക്ക് 4,77,54,50,077 രൂപ ലഭിച്ചത്. തെരഞ്ഞെടുപ്പ് നിയമപ്രകാരം 20,000 രൂപയിൽ കൂടുതൽ സംഭാവന ലഭിച്ച പാർട്ടികൾ കണക്കുകൾ തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ സമർപ്പിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story