ലത മങ്കേഷ്കറുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി
text_fieldsമുംബൈ: ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി. സഹോദരൻ ഹൃദയനാഥ് മങ്കേഷ്കറുടെ മകൻ ആദിനാഥ് മങ്കേഷ്കർക്കാണ് മുംബൈ നഗരസഭ ചിതാഭസ്മം കൈമാറിയത്.
ഞായറാഴ്ച ശിവജി പാർക്കിൽ നടന്ന സംസ്കാരചടങ്ങിൽ ആദിനാഥാണ് ലത മങ്കേഷ്കറുടെ ചിതക്ക് തീകൊളുത്തിയത്. അവിവാഹിതയായ ലത മങ്കേഷ്കറുടെ മരണാനന്തര ചടങ്ങുകൾ ഇളയ സഹോദരനായ ഹൃദയനാഥിന്റെ കുടുംബമാണ് നടത്തുന്നത്. 28 ദിവസത്തെ ചികിത്സക്കൊടുവിൽ ഞായറാഴ്ച രാവിലെയായിരുന്നു ലത മരണത്തിന് കീഴടങ്ങിയത്.
ലത മങ്കേഷ്കറിന് ആദരസൂചകമായി തപാൽ സ്റ്റാംപ് പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന. രാജ്യത്തിന്റെ ഗാനേതിഹാസത്തിന് ഉചിതമായ ബഹുമതിയാകും ഇതെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പരിമിതമായ അളവിലായിരിക്കും അച്ചടിക്കുക. തപാൽ വകുപ്പിന്റെ മാർഗനിർദേശപ്രകാരം വ്യക്തികൾക്ക് ആദരസൂചകമായി അച്ചടിക്കുന്ന സ്റ്റാമ്പുകൾ വാർഷിക ഇഷ്യു പ്രോഗ്രാമിന്റെ 10 ശതമാനം കവിയരുതെന്ന നിയമമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.