ജി.എസ്.ടി; പ്രഖ്യാപനം ജൂൺ 30ന് അർധരാത്രി -ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: ജൂൺ 30 അർധ രാത്രി മുതൽ രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്കാരമായ ചരക്കു സേവന നികുതിയിലേക്ക് (ജി.എസ്.ടി) മാറുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഇതിന്‍റെ പ്രഖ്യാപനം 30ന് അർധരാത്രി പാർലമെൻറ് െസൻട്രൽ ഹാളിൽ നടക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും പ്രഖ്യാപനത്തിൽ പങ്കാളികാളാകുമെന്നും ജെയ്റ്റ്ലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രഖ്യാപനത്തിൽ പെങ്കടുക്കുന്ന സംസ്ഥാന ധനമന്ത്രിമാരടക്കമുള്ളവർക്കുള്ള അത്താഴവും അന്ന് പാർലമെൻറിലായിരിക്കും. അർധരാത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് ജൂലൈ ഒന്നിന് രാജ്യത്ത് ഏകീകൃത നികുതി ഘടന നിലവിൽവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.