ജെ.ഡി.എസിനെ പ്രശംസിച്ച് ബി.ജെ.പി നേതാവിെൻറ മകളുടെ ട്വീറ്റ്
text_fieldsബംഗളൂരു: കർണാടക ബി.ജെ.പിയിൽ മുഖ്യമന്ത്രിമാറ്റം അടക്കമുള്ള നിർണായക രാഷ്ട്രീയ നീക്കം നടക്കുന്നതിനിടെ പ്രതിപക്ഷ പാർട്ടിയെ പുകഴ്ത്തി ബി.ജെ.പി നേതാവിെൻറ മകളുടെ ട്വീറ്റ്. അന്തരിച്ച കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന എച്ച്.എൻ. അനന്ത്കുമാറിെൻറയും ബി.ജെപി കർണാടക ഉപാധ്യക്ഷ തേജസ്വിനി അനന്ത്കുമാറിെൻറയും മകൾ വിജേതയാണ് ജെ.ഡി^എസിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്തത്.
'എന്തുകൊണ്ടാണ് കർണാടക രാഷ്ട്രീയം ഇത്ര ശ്രദ്ധേയമാവുന്നത്? ജെ.ഡി^എസ് ഇപ്പോഴും വളരെ ശക്തമായ രാഷ്ട്രീയകക്ഷിയാണ്..' എന്നായിരുന്നു ട്വീറ്റ്. അനന്ത്കുമാറിെൻറ മരണശേഷം അദ്ദേഹത്തിെൻറ കുടുംബത്തെ ബി.ജെ.പി ദേശീയ നേതൃത്വം തഴഞ്ഞെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് പ്രതിപക്ഷ പാർട്ടിയെ പ്രശംസിച്ച് മകൾ വിജേതയുടെ ട്വീറ്റ് വരുന്നത്. വിജേതയുടെ ട്വീറ്റിനെ സ്വാഗതം ചെയ്ത് ജെ.ഡി^എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തി. രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്നും തേജസ്വിനി അനന്ത്കുമാർ ജെ.ഡി^എസിൽ ചേരാൻ ആഗ്രഹിക്കുന്നെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നതായും കുമാരസ്വാമി പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരെഞ്ഞടുപ്പിൽ തേജസ്വിനി അനന്ത്കുമാറിെൻറ സ്ഥാനാർഥിത്വ നിഷേധവും വിജേതയുടെ ട്വീറ്റിനെ തുടർന്ന് ചർച്ചയായിട്ടുണ്ട്. അനന്ത്കുമാറിെൻറ മരണശേഷം ബംഗളൂരു സൗത്ത് ലോക്സഭ മണ്ഡലത്തിൽ തേജസ്വിനിയെ മത്സരിപ്പിക്കാനായിരുന്നു സംസ്ഥാന നേതൃത്വം തീരുമാനിച്ചതെങ്കിലും നരേന്ദ്രമോദിയുടെ താൽപര്യപ്രകാരം യുവമോർച്ച നേതാവ് തേജസ്വി സൂര്യയെ ബി.ജെ.പി നിർത്തുകയായിരുന്നു.
എന്നാൽ, കർണാടകയിൽനിന്നുള്ള മറ്റൊരു കേന്ദ്രമന്ത്രിയായിരുന്ന സുരേഷ് അംഗദി കോവിഡ് ബാധിച്ച് കഴിഞ്ഞവർഷം മരിച്ചപ്പോൾ അദ്ദേഹത്തിെൻറ ബെളഗാവി സീറ്റിൽ ഭാര്യ മംഗള അംഗദിയെയാണ് മത്സരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.