രാജ്യത്തെ ആദ്യ സമ്പൂർണ സ്വകാര്യ ട്രെയിൻ സർവിസിന് തുടക്കം
text_fieldsചെന്നൈ: രാജ്യത്തെ ആദ്യ സമ്പൂർണ സ്വകാര്യ ട്രെയിൻ സർവിസ് ചൊവ്വാഴ്ച തുടങ്ങി. കോയമ്പത്തൂർ- ഷിർദി റൂട്ടിലായിരുന്നു (1458 കിലോമീറ്റർ) ആദ്യ സർവിസ്. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയുടെ ഭാഗമാണിത്. സ്വകാര്യ ടൂർ ഓപറേറ്റർമാരുടെ സഹകരണത്തോടെയാണ് സർവിസ് നടത്തുന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറിന് കോയമ്പത്തൂർ നോർത്ത് സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിൻ വ്യാഴാഴ്ച രാവിലെ 7.25ന് മഹാരാഷ്ട്രയിലെ ഷിർദിയിലെത്തും.
അതേസമയം, എക്‌സ്‌പ്രസ് ട്രെയിൻ റൂട്ടുകൾ സ്വകാര്യ ഏജൻസികൾക്ക് വിട്ടുനൽകുന്ന കേന്ദ്രനയത്തിനെതിരെ വിവിധ റെയിൽവേ തൊഴിലാളി സംഘടനകൾ പ്രതിഷേധിച്ചു. ദക്ഷിണ റെയിൽവേ മസ്ദൂർ യൂനിയൻ (എസ്.ആർ.എം.യു) ചൊവ്വാഴ്ച കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. കരിദിനമായി പ്രഖ്യാപിച്ച് കറുത്തവസ്ത്രം ധരിച്ചാണ് തൊഴിലാളികൾ ധർണയിൽ പങ്കെടുത്തത്.
സതേൺ റെയിൽവേ എംപ്ലോയീസ് യൂനിയനും (സി.ഐ.ടി.യു) ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷനും ഉൾപ്പെടെ വിവിധ യൂനിയനുകൾ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.