പിണറായിയെ കുറ്റമുക്തനാക്കിയ ഹൈകോടതി വിധിയിൽ വൈരുധ്യം
text_fieldsന്യൂഡൽഹി: ലാവലിൻ കേസിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റമുക്തനാക്കിയ ഹൈകോടതി വിധിയിലെ വൈരുധ്യം തെളിയിക്കാൻ വിധിപ്രസ്താവത്തിലെ 51ാം ഖണ്ഡിക സി.ബി.െഎ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തി. കെ.എസ്.ഇ.ബിയും എസ്.എൻ.സി ലാവലിനും കരാറുണ്ടാക്കിയതുമായി ബന്ധപ്പെട്ട അഴിമതിയും സ്വഭാവദൂഷ്യവും സംബന്ധിച്ച് അന്വേഷിക്കണമെന്നത് രണ്ടും മൂന്നും നാലും പ്രതികളെക്കുറിച്ചുള്ള കാര്യത്തിൽ വിചാരണ കോടതി പരിഗണിച്ചിെല്ലന്ന് ഇതിലുണ്ട്.
ഹൈകോടതി പരാമർശം ശരിയെന്ന് സി.ബി.െഎയും സമ്മതിച്ചു. എന്നാൽ, പിണറായി അടക്കമുള്ള ഒന്നും ഏഴും എട്ടും പ്രതികളും അതേ കുറ്റത്തിന് ഇതുപോലെ വിചാരണ നേരിടണമെന്നായിരുന്നു തങ്ങളുടെ നിലപാട്. പ്രതികളെ കുറ്റമുക്തരാക്കണമെന്ന ഹരജി വിചാരണ കോടതി പരിഗണിക്കുേമ്പാൾ മൂന്ന് പ്രതികളുടെ കാര്യത്തിൽ പരിഗണിക്കാൻ പറ്റില്ലെന്ന് പറയുന്ന ഹൈകോടതിയാണ് പിണറായി അടക്കം മറ്റു മൂന്നു പേരുടെ കാര്യത്തിൽ പറ്റുമെന്ന് പറയുന്നതെന്ന് സി.ബി.െഎ ചൂണ്ടിക്കാട്ടി.
കേരളത്തിൽ മൂന്ന് ജലവൈദ്യുതി പദ്ധതികൾക്കായി എസ്.എൻ.സി ലാവലിൻ കമ്പനിയുമായി 1995 ആഗസ്റ്റ് 10നാണ് ധാരണാപത്രം ഒപ്പിടുന്നതെന്ന് സി.ബി.െഎ സത്യവാങ്മൂലത്തിലുണ്ട്. ധാരണാപത്രത്തിെൻറ അടിസ്ഥാനത്തിൽ 1996 െഫബ്രുവരി 24ന് കൺസൽട്ടൻസി ഉടമ്പടി ഒപ്പുവെച്ചു. പിണറായി വിജയൻ വൈദ്യുതി മന്ത്രിയായശേഷം 1997 ഫെബ്രുവരി 10നാണ് കൺസൽട്ടൻസി ഉടമ്പടി വിതരണ കരാറാക്കിയത്.
കേസിലെ ഒന്നാം പ്രതിയായ കെ. മോഹനചന്ദ്രൻ ഉൗർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുെന്നങ്കിലും1999 ഫെബ്രുവരി 18ന് കെ.എസ്.ഇ.ബി ചെയർമാനായി. ഇവർ രണ്ടു പേരും പ്രതിപ്പട്ടികയിലില്ലാതെ വിചാരണ നടത്താനാവില്ലെന്നാണ് സി.ബി.െഎയുടെ വാദം.
2013 നവംബർ അഞ്ചിനാണ് എസ്.എൻ.സി ലാവലിൻ കേസിൽ വിചാരണ കോടതി മുഴുവൻ പ്രതികളെയും കുറ്റമുക്തരാക്കിയത്. ഇതിനെതിരെ സമർപ്പിച്ച ഹരജിയിൽ 2017 ആഗസ്റ്റ് 23ന് പുറപ്പെടുവിച്ച വിധിയിൽ കേരള ഹൈകോടതി പിണറായിയെയും മോഹനചന്ദ്രനെയും ഫ്രാൻസിസിനെയും വിചാരണ നടപടികളിൽനിന്നൊഴിവാക്കി. കെ.ജി. രാജശേഖരൻ, ആർ. ശിവരാമൻ, കസ്തൂരി രംഗ അയ്യർ എന്നിവർക്കെതിരായ വിചാരണ തുടരാൻ നിർേദശിച്ചു. അഞ്ചാം പ്രതി ഇതിനിടെ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.