ലാവലിൻ കേസ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി
text_fieldsന്യൂഡല്‍ഹി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് ഒരുമാസത്തേക്കു നീട്ടണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥര്‍ സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ നല്കി. ലാവലിൻ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈകോടതി ഉത്തരവിനെതിരെ കസ്തൂരിരംഗ അയ്യരും ആർ. ശിവദാസനും നല്കിയ ഹരജികളാണ് ജസ്റ്റിസുമാരായ എൻ.വി. രമണയും അബ്ദുൽ നസീറും തിങ്കളാഴ്ച പരിഗണിക്കുന്നത്.
കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ ഹൈകോടതി ഉത്തരവിനെതിരെ സി.ബി.ഐ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും എല്ലാ ഹരജികളും ഒന്നിച്ചു പരിഗണിക്കണമെന്നും ആർ. ശിവദാസനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹതഗി ആവശ്യപ്പെട്ടിരുന്നു. കോടതി ഒരുമാസത്തേക്കു കേസ് നീട്ടുകയും ചെയ്തിരുന്നു. അതിനുശേഷവും സി.ബി.ഐ അപ്പീല്‍ സമര്‍പ്പിച്ച കാര്യത്തില്‍ വ്യക്തതയില്ലാതായതോടെയാണ് കേസ് വീണ്ടും നീട്ടണമെന്ന ആവശ്യവുമായി ഹരജിക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.