Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Narottam Misra
cancel
Homechevron_rightNewschevron_rightIndiachevron_right'ലവ് ജിഹാദിന്​...

'ലവ് ജിഹാദിന്​ അഞ്ചുവർഷം വരെ കഠിനതടവ്​, നിയമനിർമാണം നടത്തും' -മധ്യപ്രദേശ്​ ആഭ്യന്തരമന്ത്രി​

text_fields
bookmark_border

ഭോപാൽ: ലവ്​ ജിഹാദിനെ നേരിടാൻ ഉടൻ നിയമം കൊണ്ടുവരുമെന്ന്​ മധ്യപ്രദേശ്​ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ലവ്​ ജിഹാദിനെ നേരിടാനുള്ള നിയമനിർമാണത്തിനായി അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അഞ്ചുവർഷം വരെ കഠിനതടവ്​ ഉറപ്പാക്കുമെന്നും മിശ്ര പറഞ്ഞു.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാകും കേസെടുക്കുക. പ്രാധാന പ്രതിക്ക്​ പുറമെ സഹായികളെയും കുറ്റവാളികളായി കണക്കാക്കും. വിവാഹത്തിനായി പരിവർത്തനം ചെയ്യപ്പെടുന്നതിന്​ ഒരുമാസം മുമ്പ്​ കലക്​ടർക്ക്​ നിർബന്ധമായും അപേക്ഷ നൽകണമെന്നും മിശ്ര കൂട്ടിച്ചേർത്തു.

ലവ്​ ജിഹാദിനെ തടയാൻ നിയമനിർമാണം നടത്തുമെന്ന്​ ഹരിയാനയും കർണാടകയും നേര​േത്ത വ്യക്തമാക്കിയിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്​, ഹരിയാന, മധ്യപ്രദേശ്​ എന്നീ സംസ്​ഥാനങ്ങളാണ്​ നിയമനിർമാണത്തിലേക്ക്​ നീങ്ങുന്നത്​.

ലൗ ജിഹാദ്​ ഒരു സാമൂഹിക തിന്മയാണെന്നും പരിഹാരത്തിന്​ നിയമനിർമാണം ആവശ്യമാണെന്നും കർണാടക ആഭ്യന്തരമന്ത്രി ബാസവരാജ്​ ബൊമ്മെ പറഞ്ഞിരു​ന്നു. നിയമനിർമാണത്തിനായി സംസ്​ഥാന സർക്കാർ വിദഗ്​ധരുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

വിവാഹത്തിനു​േവണ്ടി മാത്രം മതപരിവർത്തനം നടത്തുന്നത്​ അംഗീകരിക്കാൻ കഴി​യില്ലെന്ന്​ അലഹാബാദ്​ ഹൈകോടതി സെപ്​റ്റംബറിൽ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya PradeshLove JihadNarottam MishraLove Jihad Law
Next Story