മഹാരാഷ്ട്രയിൽ ലൗവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നു -സൂചനയുമായി ദേവേന്ദ്ര ഫഡ്‌നാവിസ്
text_fieldsമുംബൈ: സംസ്ഥാനത്ത് ലൗവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഡൽഹിയിൽ പങ്കാളിയായ അഫ്താബ് പൂനവാല കൊലപ്പെടുത്തിയ ശ്രദ്ധ വാൽകറുടെ പിതാവുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു ഫഡ്നാവിസ്. മറ്റ് സംസ്ഥാനങ്ങളിൽ ലൗവ് ജിഹാദിനെതിരെ നിയമങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ്. അതനസരിച്ച് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഫഡ്നാവിസ് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ആഭ്യന്തരവകുപ്പിന്റെ ചുമതല ഫഡ്നാവിസിനാണ്.
യു.പിയും മധ്യപ്രദേശുമടക്കം ബി.ജെ.പി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ നിർബന്ധിത മതംമാറ്റം നിരോധിച്ചിട്ടുള്ളതാണ്. ഈ സംസ്ഥാനങ്ങൾ ലവ് ജിഹാദ് തടയാൻ നിയമം അവതരിപ്പിച്ചിട്ടുമുണ്ട്.
അതേസമയം, ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ നീക്കമെന്നാരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നിരുന്നു. ആവശ്യമെങ്കിൽ സംസ്ഥാനത്ത് ലവ് ജിഹാദ് തടയാൻ പുതിയ നിയമം കൊണ്ടുവരുമെന്ന് അടുത്തിടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.