നിയമം എല്ലാവർക്കും ഒരുപോലെ -അല്ലു അർജുന്‍റെ കേസിൽ പൊലീസിനെ പിന്തുണച്ച് പവൻ കല്യാൺ
text_fieldsഹൈദരാബാദ്: ‘പുഷ്പ 2’ തിക്കിലും തിരക്കിലുംപെട്ട് തിയറ്ററിൽ സ്ത്രീ മരിച്ച സംഭവത്തിൽ തെലുങ്ക് നടൻ അല്ലു അർജുന്‍റെ അറസ്റ്റും ജാമ്യവും സംബന്ധിച്ച സംഭവവികാസങ്ങളിൽ ആദ്യമായി പ്രതികരിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നാണ് വിഷയത്തിൽ പവൻ കല്യാൺ പ്രതികരിച്ചത്.
നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. പോലീസ് പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണം -പവന്‍ കല്യാണ്‍ പറഞ്ഞു.
അതേസമയം, അല്ലു അർജുന്റെ ജാമ്യാപേക്ഷ കോടതി വിധിപറയാൻ മാറ്റി. പുഷ്പ-രണ്ട് റിലീസ് ദിന പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും യുവതി മരിക്കാനിടയായ കേസിൽ സെക്കൻഡ് അഡീഷനൽ മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജിയാണ് വിധി പറയൽ ജനുവരി മൂന്നിലേക്ക് മാറ്റിയത്. എതിർ ഹരജി നൽകിയ പൊലീസിന്റെ വാദം കേട്ട ശേഷമാണ് തീരുമാനം.
കേസിലെ 11ാം പ്രതിയാണ് അല്ലു അർജുൻ. ഡിസംബർ നാലിന് ആദ്യദിന ഷോക്കിടെ തിയറ്ററിലെത്തിയ നടനെ കാണാനുള്ള തിക്കിലും തിരക്കിലുംപെട്ട് 35കാരി മരിക്കുകയും മകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ, നടനും സുരക്ഷാ സംഘത്തിനും തിയറ്റർ ഉടമകൾക്കുമെതിരെ കേസെടുത്തിരുന്നു. തെലങ്കാന ഹൈകോടതി നൽകിയ നാലാഴ്ചത്തെ ഇടക്കാല ജാമ്യത്തിലാണ് നടൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.