കൊലക്കേസ് പ്രതിയെന്ന് വിശേഷിപ്പിച്ച രവിശങ്കർ പ്രസാദിനെതിരെ തരൂരിെൻറ വക്കീൽ നോട്ടീസ്
text_fieldsന്യൂഡൽഹി: കൊലക്കേസ് പ്രതിയെന്ന് വിശേഷിപ്പിച്ച കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന് ശശി തരൂരിെൻറ വക്കീൽ നോട്ടീസ്. നിയമ നടപടികളിലേക്ക് പോകാതിരിക്കണമെങ്കിൽ നോട്ടീസ് കൈപ്പറ്റി 48 മണിക്കൂറിനകം നിരുപാധിക മാപ്പ് എഴുതി നൽകണമെന്നാണ് തരൂരിെൻറ ആവശ്യം.
തനിക്കെതിരെയുള്ള രവിശങ്കർ പ്രസാദിെൻറ പ്രസ്താവന തെറ്റായതും അപകീർത്തിപ്പെടുത്തുന്നതും വിദ്വേഷത്തോടു കൂടിയുള്ളതുമാണെന്ന് തരൂർ ട്വീറ്റ് ചെയ്തു. വക്കീൽ നോട്ടീസ് ഉൾപ്പെടെ ഫേസ്ബുക്കിലിട്ട പോസ്റ്റിെൻറ ലിങ്കും തരൂർ ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട കേസിൽ തരൂരിനെതിരെ പ്രോസിക്യൂഷൻ കൊലപാതക കുറ്റം ആരോപിച്ചിട്ടില്ലെന്നും പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലും തരൂരിനെതിരെ കൊലക്കുറ്റം ഇല്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
ശശി തരൂരിനെതിരെ രവിശങ്കർ പ്രസാദ് നടത്തിയ ആരോപണം സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
My legal notice to @rsprasad about his false, malicious & defamatory statements against me, which he has still not retracted. When India’s Law Minister falsely invents a murder case against a political opponent, what hope for justice & democracy? https://t.co/yB3CDWvcrG
— Shashi Tharoor (@ShashiTharoor) October 31, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.