Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Congress Protest
cancel
Homechevron_rightNewschevron_rightIndiachevron_right'നിയമങ്ങൾ കർഷകരെ...

'നിയമങ്ങൾ കർഷകരെ സഹായിക്കില്ല, ഇല്ലാതാക്കും'; കർഷകർക്ക്​ ഐക്യദാർഢ്യവുമായി കോൺഗ്രസ്​ പ്രതിഷേധം

text_fields
bookmark_border

ന്യൂഡൽഹി: കർഷകർക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രാജ്​ഭവനുകളുടെ മുമ്പിൽ പ്രതിഷേധം. ഡൽഹി ഗവർണർ അനിൽ ബൈജാലിന്‍റെ ഔദ്യോഗിക വസതിക്ക്​ മുമ്പിൽ കോൺ​ഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധിയും ​പ്രിയങ്ക ഗാന്ധിയും പ്രതിഷേധവുമായെത്തി. 'കർഷകർക്ക്​ വേണ്ടി ശബദമുയർത്തൂ' എന്ന കോൺഗ്രസിന്‍റെ കാമ്പയിന്‍റെ ഭാഗമായാണ്​ പ്രതിഷേധം.

വെള്ളിയാഴ്ച കർഷക അവകാശ ദിനമായി ആചരിക്കും. കൂടാതെ എല്ലാ സംസ്​ഥാനങ്ങളുടെയും രാജ്​ഭവന്​ മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോൺഗ്രസ്​ അറിയിച്ചിരുന്നു.

'ബി.ജെ.പി സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കണം. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ കോൺഗ്രസ്​ ഒന്നിനോടും അനുകമ്പ കാണിക്കില്ല. ഈ നിയമങ്ങൾ കർഷകരെ സഹായിക്കാനുള്ളതല്ല, പക്ഷേ അവരെ ഇല്ലാതാക്കാൻ സാധിക്കും' -രാഹുൽ ഗാന്ധി പറഞ്ഞു.

നരേന്ദ്രമോദി സർക്കാർ ആദ്യം കർഷകരുടെ ഭൂമി ഏറ്റെടുക്കാൻ നോക്കി. എന്നാൽ കോൺഗ്രസ്​ അതിനെ തടഞ്ഞു. ഇപ്പോൾ മൂന്ന്​ കാർഷിക നിയമങ്ങളിലൂടെ ബി.ജെ.പിയും അവരുടെ രണ്ടുമൂന്നു സുഹൃത്തുക്കളും ചേർന്ന്​ കർഷകരെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

പഞ്ചാബ്​, രാജസ്​ഥാൻ, ഹരിയാന എന്നീ സംസ്​ഥാനങ്ങളിലെ കർഷകർ 50 ദിവസത്തിലധികമായി രാജ്യതലസ്​ഥാനത്ത്​ പ്രക്ഷോഭം തുടരുന്നതിനിടെയാണ്​ കോൺഗ്രസിന്‍റെ ഐക്യദാർഢ്യം. കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്നും വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ്​ കർഷകരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressFarm LawsRahul Gandhi
News Summary - Laws Meant To Finish Farmers Rahul Gandhi Leads Congress Delhi Protest
Next Story