മുസ്ലിം മതവികാരം വ്രണപ്പെടുത്തി; മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരെ ബോംബെ ഹൈകോടതിയിൽ ഹരജി
text_fieldsമുംബൈ: മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്തിയതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി എക്നാഥ് ഷിൻഡെക്കും ബി.ജെ.പി എം.എൽ.എ നിലേഷ് റാണെക്കുമെതിരെ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈകോടതിയിൽ ഹരജി. പ്രവാചകൻ മുഹമ്മദിനെതിരെ പരസ്യമായി മോശം പരാമർശങ്ങൾ നടത്തുന്നവരെ ഇരുവരും പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതായും ബാന്ദ്രയിലെ മുഹമ്മദ് വാസി സയ്യദ് തന്റെ ഹരജിയിൽ ചൂണ്ടിക്കാട്ടി.
പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ സന്യാസി രാംഗിരി മഹാരാജിനെ പിന്തുണച്ച് ഷിൻഡെയും നിതീഷ് റാണെയും രംഗത്തുവന്നിരുന്നു. വിവാദം കത്തിനിൽക്കുമ്പോൾ രാംഗിരി മഹാരാജ് പങ്കെടുത്ത വേദിയിൽ ഷിൻഡെ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. തന്റെ ഭരണകാലത്ത് ഒരു സന്യാസിയെയും തൊട്ടുപോകരുതെന്നാണ് ഷിൻഡെ പറഞ്ഞത്. രാംഗിരി മഹാരാജിനെ പിന്തുണച്ച് അഹ്മദ്നഗറിൽ നടത്തിയ റാലിയിൽ മുസ്ലിംകൾ സ്വവർഗരതിക്കാരാണെന്നും പള്ളികളിൽ ചെന്ന് മുസ്ലിംകളെ കൊല്ലുമെന്നും നിതേഷ് റാണെയും ഭീഷണിമുഴക്കി. മതസ്പർദ വളർത്തുകയും പൊലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കേസെടുക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.