ദ്വീപിൽ ജനകീയ പ്രതിഷേധം ആളിക്കത്തുന്നു; സ്റ്റേഷനിൽ അറസ്റ്റിലായവരുടെ നിരാഹാരം
text_fieldsകൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ ജനവിരുദ്ധ നയങ്ങൾക്കും കലക്ടർ അസ്കർ അലിയുടെ ന്യായീകരണത്തിനുെമതിരെ ലക്ഷദ്വീപിൽ പ്രതിഷേധം ആളിക്കത്തുന്നു. ദ്വീപ് നിവാസികൾക്ക് അഡ്മിനിസ്ട്രേറ്ററുടെ തീരുമാനങ്ങളിൽ ഒരു എതിർപ്പുമില്ലെന്ന കലക്ടറുടെ വാദം തള്ളിക്കളയുംവിധമാണ് ജനകീയ പ്രതിേഷധം ഉയരുന്നത്.
ദ്വീപിനെതിരായ കലക്ടറുടെ പരാമർശങ്ങൾക്കെതിരെ വ്യാഴാഴ്ച രാത്രിതന്നെ പ്രതിഷേധം ആരംഭിച്ചു. കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ ദ്വീപ് വിരുദ്ധ പരാമർശം നടത്തിയതിനെതിരെ റോഡിലിറങ്ങി കലക്ടറുടെ കോലം കത്തിച്ച് പ്രതിഷേധിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ കിൽത്താൻ ദ്വീപിൽ അറസ്റ്റിലായിരുന്നു. കിൽത്താൻ ദ്വീപിൽ മയക്കുമരുന്ന് കടത്തും കുറ്റകൃത്യങ്ങളും വർധിക്കുെന്നന്ന പ്രസ്താവനയാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
പ്ലക്കാർഡുകളും മെഴുകുതിരി വെളിച്ചവുമായി ജനങ്ങൾ ഒന്നടങ്കം വീട്ടുമുറ്റത്ത് ഇറങ്ങിയതോടെ നീതിനിഷേധത്തിനെതിരായ ജനതയുടെ പ്രതിരോധത്തിനാണ് ലക്ഷദ്വീപ് സാക്ഷിയായത്. ആളുകൾ വീട്ടുമുറ്റത്ത് കലക്ടറുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു. വെള്ളിയാഴ്ച മൂന്നുമണിയോടെ എൻ.വൈ.സി നേതൃത്വത്തിലും പ്ലക്കാർഡുകളുമായി ദ്വീപ് നിവാസികൾ വീട്ടുമുറ്റത്തിറങ്ങി. കലക്ടർ മാപ്പുപറയുക തുടങ്ങിയ വാചകങ്ങളെഴുതിയ പ്ലക്കാർഡുകളാണ് ഉയർത്തിയത്.
അതിനിടെ, വ്യാഴാഴ്ച രാത്രി അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ നിരാഹാരം ആരംഭിച്ചു. ലോക്ഡൗൺ ലംഘിച്ചതിന് അറസ്റ്റിലായ ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവറയിലാക്കാനുള്ള ആലോചനകൾ നടന്നെങ്കിലും പ്രതിഷേധം കനക്കുമെന്ന ഇൻറലിജൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഉപേക്ഷിച്ചു.
ഡി.വൈ.എഫ്.ഐ, സി.പി.എം, എൻ.സി.പി പ്രവർത്തകരും സമരങ്ങൾ ആരംഭിച്ചു. തുടർ പ്രതിഷേധ പരിപാടികളെക്കുറിച്ച് ആലോചിക്കാൻ ശനിയാഴ്ച വീണ്ടും ഓൺലൈനിൽ സർവകക്ഷിയോഗം ചേരും. വ്യാഴാഴ്ചത്തെ യോഗതീരുമാനപ്രകാരം പ്രത്യേക സമിതിയെ നിയമിക്കും. ഭരണകൂടത്തിൽനിന്ന് അനുകൂല നടപടികളുണ്ടായില്ലെങ്കിൽ പ്രതിഷേധം ഡൽഹിയിലേക്ക് നീട്ടുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. യോജിച്ചുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ഞായറാഴ്ച പ്രഫുൽ ഖോദ പട്ടേൽ ദ്വീപിലെത്തുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.