പ്രതിപക്ഷ നേതാവ് എന്നത് വെറുമൊരു പദവി മാത്രമല്ലെന്ന് രാഹുൽ ഗാന്ധി -വിഡിയോ
text_fieldsന്യൂഡൽഹി: രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പൂർണ സമർപണത്തോടെ ഉന്നയിക്കുക എന്നത് തന്‍റെ കടമയാണെന്ന് കോൺഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ജനങ്ങൾക്ക് അവരുടെ അവകാശങ്ങളും നീതിയും ലഭിക്കുന്നതുവരെ താൻ പോരാട്ടം നിർത്തില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വിവിധ മേഖലകളിലെ ജനങ്ങളുമായുള്ള കൂടിക്കാഴ്ചകളുടെ വിഡിയോ രാഹുൽ തന്‍റെ വാട്ട്‌സ്ആപ്പ് ചാനലിൽ പങ്കുവെക്കുകയും ചെയ്തു. എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെയും ജൂലൈ ഒന്നിന് ലോക്‌സഭയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിന്‍റെയും ഭാഗങ്ങൾ വിഡിയോയിൽ ചേർത്തിട്ടുണ്ട്.
"എനിക്ക് പ്രതിപക്ഷ നേതാവ് എന്നത് വെറുമൊരു പദവിയല്ല, ഈ രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾ അറിയുകയും പാർലമെന്‍റിൽ ഉന്നയിക്കുകയും ചെയ്യേണ്ടത് എന്‍റെ കടമയാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശങ്ങളും നീതിയും ലഭിക്കുന്നതുവരെ ഞാൻ നിർത്തില്ല" -അദ്ദേഹം തന്‍റെ പോസ്റ്റിൽ പറഞ്ഞു.
ജി.ടി.ബി നഗർ ലേബർ ചൗക്കിലെ തൊഴിലാളികളുമായി സംവദിക്കുന്നതിന്‍റെയും ഹാഥറസ് ദുരന്തത്തിൽപെട്ടവരുമായും ലോക്കോ പൈലറ്റുമാരുമായുമുള്ള കൂടിക്കാഴ്ചയുടെയും വിഡിയോയിൽ ഉണ്ട്.
ഗുജറാത്ത് സന്ദർശനവും മണിപ്പൂരിലെ അക്രമത്തിന് ഇരയായവരുമായുള്ള കൂടിക്കാഴ്ചയും ഉൾപ്പെടുന്നതാണ് രാഹുൽഗാന്ധി പങ്കുവെച്ച വിഡിയോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.