വാക്ക് പാലിക്കാത്ത നേതാക്കൾ ജനങ്ങളുടെ തല്ലുകൊള്ളേണ്ടിവരും - നിതിൻ ഗഡ്കരി
text_fieldsന്യൂഡൽഹി: ബി.ജെ.പിയിൽ നരേന്ദ്ര മോദിക്ക് ബദൽ നേതാവായി താനുണ്ടെന്ന് കാണിക്കാനുള്ള പ്രസ്താവനയുമായി കേന്ദ ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വീണ്ടും. വാഗ്ദാനങ്ങൾ പാലിക്കാത്ത നേതാക്കളെ ജനങ്ങൾ അടിക്കുമെന്ന് പറഞ്ഞ ഗഡ്ക രി താൻ അത്തരക്കാരനല്ലെന്നും കൂട്ടിച്ചേർത്തു. മോദിക്കെതിരായ വികാരം ശമിപ്പിക്കാൻ നിതിൻ ഗഡ്കരിയെ മുന്നിൽ നിർ ത്തി ആർ.എസ്.എസ് കേന്ദ്രങ്ങൾ പ്രചാരണം നടത്തുന്നതിനിടയിലാണ് ഇൗ പരിഹാസ ശരം.
കോൺഗ്രസും മറ്റു പ്രതിപക്ഷവു ം പരിഹാസം ഏറ്റെടുത്തപ്പോൾ പ്രതികരിക്കാൻ വിസമ്മതിച്ച ബി.ജെ.പി ഗഡ്കരി മികച്ച പ്രഭാഷകനാണെന്ന് പറഞ്ഞൊഴിഞ്ഞു.
2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാതെ വന്നാലും സർക്കാറുണ്ടാക്കുമെന്ന് കാണിക്കാൻ ആർ.എസ്.എസ് ഗഡ്കരി കാർഡ് കളിക്കുന്നതിനിടയിലാണ് പുതിയ പ്രസ്താവന. സ്വപ്നം കാണിക്കുന്നവരെ പൗരന്മാർ ആദരിക്കുമെന്ന് ഗഡ്കരി പറഞ്ഞു. എന്നാൽ, അവ പൂർത്തിയാക്കിയില്ലെങ്കിൽ ജനം ആ നേതാക്കളെ അടിക്കുമെന്നും മുന്നറിയിപ്പ് നൽകി. അതിനുശേഷം താൻ ആ തരത്തിൽ സ്വപ്നം മാത്രം വിൽക്കുന്നയാളല്ല എന്ന് സ്വയം പുകഴ്ത്താനും മറന്നില്ല. പറയുന്നതെന്തോ അത് 100 ശതമാനവും പ്രയോഗവത്കരിക്കാറുണ്ടെന്നും ഗഡ്കരി അവകാശപ്പെട്ടു.
താൻ ജയിച്ചാൽ ഒാരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി മോദി, കറൻസി നിരോധനം തെറ്റായ തീരുമാനമാണെന്ന് െതളിഞ്ഞാൽ ഏതെങ്കിലും കവലയിൽ വന്ന് ജനത്തിെൻറ അടിയേറ്റു വാങ്ങാൻ തയാറാണെന്നും വെല്ലുവിളിച്ചിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷവും ഗഡ്കരി മോദിയെയും അമിത് ഷായെയും പരിഹസിച്ചിരുന്നു. വിജയം ഏറ്റെടുക്കുന്നവർ പരാജയത്തിെൻറ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്നായിരുന്നു ഗഡ്കരി പറഞ്ഞത്. തുടർന്ന് പ്രതിപക്ഷം ഏറ്റെടുത്തപ്പോൾ മാധ്യമങ്ങൾ സന്ദർഭത്തിൽനിന്ന് അടർത്തിയതാണെന്ന വിശദീകരണവുമായി രംഗത്തുവരുകയും ചെയ്തു. അതേസമയം, ബി.ജെ.പിയിലെ മോദിക്കെതിരായ വികാരം എന്ന നിലയിലാണ് കോൺഗ്രസും എൻ.സി.പിയും ഒാൾ ഇന്ത്യാ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമൂൻ നേതാവ് അസദുദ്ദീൻ ഉവൈസിയും പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.